മഞ്ജു വാര്യരുടെ ഹൊറർ ചിത്രം; ഒപ്പം സണ്ണി വെയ്നും (വീഡിയോ)

മഞ്ജു വാര്യരും സണ്ണി വെയ്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹൊറർ സിനിമയ്ക്ക് തുടക്കം
മഞ്ജു വാര്യരുടെ ഹൊറർ ചിത്രം; ഒപ്പം സണ്ണി വെയ്നും (വീഡിയോ)

ഞ്ജു വാര്യരും സണ്ണി വെയ്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹൊറർ സിനിമയ്ക്ക് തുടക്കം. ജിസ്സ് ടോംസ്സും ജസ്റ്റിൻ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രം രഞ്ജീത് കമല ശങ്കർ, സലീൽ വി എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്. ആസിഫ് അലി നായകനായ കോഹിനൂറിന്റെ തിരക്കഥ രചിച്ചത് ഇരുവരും ചേർന്നായിരുന്നു.

ഹൊറർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം സാംസ്‌കാരിക മന്ത്രി എകെ ബാലൻ നിർവഹിച്ചു. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

അഭിനന്ദ് രാമാനുജം ആണ് ഛായാഗ്രഹണം. സംഗീതം പശ്ചാത്തല സംഗീതം ഡോൺ വിൻസെന്റ്. അലൻസിയർ, രഞ്ജി പണിക്കർ, സരയൂ തുടങ്ങിയരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com