രജനിയുടെ നായിക മഞ്ജു അല്ല, തലൈവര്‍ക്കൊപ്പം എത്തുന്നത് ഈ മലയാളി യുവതാരം

രജനിയുടെ നായിക മഞ്ജു അല്ല, തലൈവര്‍ക്കൊപ്പം എത്തുന്നത് ഈ മലയാളി യുവതാരം

തലൈവരുടെ കരിയറിലെ 168ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് ശിവയാണ്

ജനീകാന്തിന്റെ പുതിയചിത്രം ദര്‍ബാര്‍ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തില്‍ നയന്‍താരയാണ് സൂപ്പര്‍താരത്തിന്റെ നായികയായി എത്തുന്നത്. അതിനൊപ്പം അദ്ദേഹത്തിന്റെ പുതിയ ചിത്രവും വാര്‍ത്തകളില്‍ നിറയുകയാണ്. തലൈവരുടെ കരിയറിലെ 168ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് ശിവയാണ്. ചിത്രത്തില്‍ മലയാളി സൂപ്പര്‍താരം മഞ്ജു വാര്യര്‍ നായികയായി എത്തുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ നായികയെ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 

കീര്‍ത്തി സുരേഷാണ് തലൈവരുടെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ സണ്‍പിക്‌ചേഴ്‌സാണ് ഇത് ഓദ്യോഗികമായി പ്രഖ്യാപിച്ചത്. കീര്‍ത്തി സുരേഷ് ആദ്യമായിട്ടാണ് രജനീകാന്തിനൊപ്പം അഭിനയിക്കുന്നത്.

തുടര്‍ന്ന് രജനീകാന്തിന്റെ നായികയാവാന്‍ കഴിഞ്ഞതില്‍ സന്തോഷം പങ്കുവെച്ച് കീര്‍ത്തി സുരേഷും രംഗത്തെത്തി. തന്റെ കരിയറിലെ നാഴികക്കല്ലാണ് രജനീകാന്തിനൊപ്പമുള്ള ഈ ചിത്രം എന്നാണ് താരം കുറിച്ചത്. തന്റെ ജീവിതത്തിലെ എന്നും ഓര്‍മയില്‍ സൂക്ഷിക്കാവുന്ന അനുഭവമാകും ഇതെന്നും താരം ട്വീറ്റ് ചെയ്തു. 

പ്രൊജക്ടിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനൊപ്പം തന്നെ നായകയെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ശക്തമായിരുന്നു. അസുരനിലെ മഞ്ജു വാര്യരുടെ മികച്ച പ്രകടനം കണ്ട് ചിത്രത്തിലേക്ക് മഞ്ജുവിനെ കാസ്റ്റ് ചെയ്തു എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. അതിന് പിന്നാലെ ജ്യോതിക, മീന എന്നിവരുടേയും പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com