മോഹന്‍ലാലിനെക്കൊണ്ട് കോമഡി ചെയ്യിക്കാന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍; കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ഒരുങ്ങുന്നു

മോഹന്‍ലാലും ഷാഫിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്
മോഹന്‍ലാലിനെക്കൊണ്ട് കോമഡി ചെയ്യിക്കാന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍; കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ഒരുങ്ങുന്നു

ടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവുന്നു. ഷാഫിയാണ് ചിത്രം സംവിധാനം ചെയ്യുക. കംപ്ലീറ്റ് എന്റര്‍ടെയ്‌നറായി എത്തുന്ന ചിത്രത്തില്‍ വിഷ്ണുവും പ്രധാന റോളില്‍ എത്തുന്നുണ്ട്. സന്തോഷ് ടി കുരുവിളയുടെ മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റും വൈശാഖ രാജനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. 

നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജിനൊപ്പം മൂന്ന് ചിത്രങ്ങള്‍ക്കാണ് വിഷ്ണു തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇതില്‍ അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നിവ സൂപ്പര്‍ഹിറ്റായിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ ബിബിനൊപ്പം ചേര്‍ന്നാണോ വിഷ്ണു തിരക്കഥ ഒരുക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മോഹന്‍ലാലും ഷാഫിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. 

സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറാണ് മോഹന്‍ലാലിന്റെ റിലാസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തില്‍ വിഷ്ണുവും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com