'ഇത് 20 വര്‍ഷം മുമ്പത്തെ സാരി, ആദ്യത്തെ ശമ്പളത്തില്‍ നിന്ന് സമ്പാദിച്ചത്'; പൂര്‍ണിമയുടെ അക്വാ ഗ്രീന്‍ സാരി ഹിറ്റ്, ചിത്രങ്ങള്‍ 

അക്വാ ഗ്രീന്‍ കളറിനോടൊപ്പം സില്‍വര്‍ ബോര്‍ഡര്‍ ചേര്‍ന്ന അതിമനോഹരമായ സാരിയിലാണ് പൂര്‍ണിമ
'ഇത് 20 വര്‍ഷം മുമ്പത്തെ സാരി, ആദ്യത്തെ ശമ്പളത്തില്‍ നിന്ന് സമ്പാദിച്ചത്'; പൂര്‍ണിമയുടെ അക്വാ ഗ്രീന്‍ സാരി ഹിറ്റ്, ചിത്രങ്ങള്‍ 

ലയാള നടിമാരില്‍ ഫാഷന്‍ ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ നടി അണിഞ്ഞ സാരിയാണ് ഇപ്പോള്‍ ഫാഷന്‍ പ്രേമികള്‍ക്കിടയിലെ ചര്‍ച്ച. അക്വാ ഗ്രീന്‍ കളറിനോടൊപ്പം സില്‍വര്‍ ബോര്‍ഡര്‍ ചേര്‍ന്ന അതിമനോഹരമായ സാരിയിലാണ് പൂര്‍ണിമ എത്തിയത്. 

ഇപ്പോഴിതാ സാരിയേക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. തന്റെ വസ്ത്രശേഖരണത്തിലെ ഏറ്റവും പ്രിയപ്പെട്ട സാരികളില്‍ ഒന്നാണ് പൂര്‍ണിമയ്ക്കിത്. അതിന് ഒരു പ്രത്യേക കാരണവുമുണ്ട്. പൂര്‍ണിമ തന്റെ ആദ്യ ശമ്പളത്തില്‍ നിന്ന് സ്വന്തമാക്കിയ സാരിയാണ് ഇത്. 

ലവ് അറ്റ് ഫസ്റ്റ് സൈറ്റ്, 20 വര്‍ഷം മുന്‍പ് ഈ സാരി കണ്ടപ്പോള്‍ എനിക്ക് ശരിക്കും ഇങ്ങനെ തന്നെയാണ് തോന്നിയത്. എന്റെ ശമ്പളം ഉപയോഗിച്ച് ഞാന്‍ വാങ്ങിയ ആദ്യത്തെ സാരിയാണ് ഇത്, പൂര്‍ണിമ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവച്ചു. ഇതിനോടകം ഒരുപാടുപേര്‍ തന്റെ ഈ സാരിയുടെ ആരാധകരായിട്ടുണ്ടെന്നും താരം കുറിക്കുന്നു. 

പൂര്‍ണിമയുടെ സഹോദരി പ്രിയയുടെ മകന്‍ വിഹാന്റെ ജന്മദിനാഘോഷത്തിനാണ് താരം സാരിയില്‍ എത്തിയത്. മല്ലികാ സുകുമാരനും ഇന്ദ്രജിത്തും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയുമെല്ലാം പരിപാടിയില്‍ പങ്കെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com