വിവാഹ ഒരുക്കങ്ങള്‍ ക്യാമറയ്ക്ക് മുന്നിലെത്തിക്കാന്‍ പ്രിയങ്കയും നിക്കും; സംഗീത് വിശേഷങ്ങള്‍ ഇനി ആമസോണ്‍ പ്രൈമില്‍ 

കുടുബാംഗങ്ങളും സുഹൃത്തുക്കളും വിവാഹത്തിനായി നടത്തുന്ന ഒരുക്കങ്ങളും ചേര്‍ത്തായിരിക്കും ഡോക്യൂമെന്ററി രൂപത്തിലുള്ള സിരീസ് ഒരുങ്ങുന്നത്
വിവാഹ ഒരുക്കങ്ങള്‍ ക്യാമറയ്ക്ക് മുന്നിലെത്തിക്കാന്‍ പ്രിയങ്കയും നിക്കും; സംഗീത് വിശേഷങ്ങള്‍ ഇനി ആമസോണ്‍ പ്രൈമില്‍ 

ന്ത്യന്‍ വിവാഹാഘോഷങ്ങളുടെ അവിഭാജ്യ ഘടകമായ സംഗീത് വിശേഷങ്ങള്‍ ക്യാമറയ്ക്ക് മുന്നിലെത്തിക്കുകയാണ് ആരാധകരുടെ പ്രിയ താരദമ്പതിമാരായ പ്രിയങ്ക ചോപ്രയും നിക്ക് ജോനസും. വിവാഹനിശ്ചയശേഷം ദമ്പതിമാരും അവരുടെ കുടുബാംഗങ്ങളും സുഹൃത്തുക്കളും വിവാഹത്തിനായി നടത്തുന്ന ഒരുക്കങ്ങളും ചേര്‍ത്തായിരിക്കും ഡോക്യൂമെന്ററി രൂപത്തിലുള്ള സിരീസ് ഒരുങ്ങുന്നത്. 

അടുത്തവര്‍ഷം ഫെബ്രുവരി ആദ്യം ചിത്രീകരണം തുടങ്ങാനിരിക്കുന്ന സിരീസിന്റെ പ്രധാന കഥാപാത്രങ്ങളെ തിരുമാനിക്കുന്ന ഘട്ടത്തിലാണ് ഇപ്പോള്‍. അമേരിക്കയില്‍ താമസിക്കുന്ന രണ്ടുപേരുടെ സ്പ്രിങ് വെഡ്ഡിങ് ആണ് തീം. ആമസോണ്‍ പ്രൈമിലൂടെയാണ് സിരീസ് റിലീസ് ചെയ്യുന്നത്. 

ഈ മാസം ആദ്യം വിവാഹവാര്‍ഷികം ആഘോഷിച്ച പ്രിയങ്കയും നിക്കും തങ്ങളുടെതന്നെ സംഗീത് ആഘോഷങ്ങള്‍ കണ്ടാണ് ഇത്തരത്തിലൊരു ആശയത്തിലേക്കെത്തിയത്. സംഗീത് വിഡീയോ വീണ്ടും കണ്ട തങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം ചടങ്ങുകള്‍ക്കിടെ കടന്നുപോയ അതേ സന്തോഷവും ആകാംഷയുമൊക്കെ അനുഭവപ്പെട്ടെന്നും ബന്ധുക്കളും സുഹൃത്തുക്കളും ഒന്നിച്ചുള്ള വലിയ ആഘോഷം തന്നെയാണ് അതെന്നും പ്രിയങ്ക പറയുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ ദിനങ്ങളായിരുന്നു സംഗീത് ദിനങ്ങളെന്നും ഒരു പുതിയ രീതിയില്‍ ഈ ആശയത്തെ അവതരിപ്പിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് നിക്കും പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com