മാമാങ്കത്തിന്റെ ആദ്യ ദിന കളക്ഷന്‍ 23 കോടിക്ക് മുകളില്‍; നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ പുച്ഛത്തോടെ തള്ളിക്കളയുന്നെന്ന് നിര്‍മാതാവ്

മമ്മൂട്ടിയുടെ മാമാങ്കത്തിന്റെ ആദ്യ കളക്ഷന്‍ 23 കോടിക്ക് മുകളില്‍.
മാമാങ്കത്തിന്റെ ആദ്യ ദിന കളക്ഷന്‍ 23 കോടിക്ക് മുകളില്‍; നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ പുച്ഛത്തോടെ തള്ളിക്കളയുന്നെന്ന് നിര്‍മാതാവ്


മ്മൂട്ടിയുടെ മാമാങ്കത്തിന്റെ ആദ്യ കളക്ഷന്‍ 23 കോടിക്ക് മുകളില്‍. നിര്‍മാതാവായ വേണു കുന്നപ്പിള്ളിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകവ്യാപകമായി 45രാജ്യങ്ങളിലായി 2000ല്‍ അധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. 'അത്ഭുതങ്ങള്‍ നിറഞ്ഞതും, മലയാളികള്‍ക്ക് വളരെ പുതുമയുള്ളതുമായ ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും, ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു' എന്ന് വേണു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 


വേണുവിന്റെ കുറിപ്പ് ഇങ്ങനെ: 

മാമാങ്ക വിശേഷങ്ങള്‍...ഇന്നലെ ആ സുധിനമായിരുന്നു .. മാമാങ്കം എന്ന സ്വപ്നം നിങ്ങളുടെ മുന്നിലേക്കെത്തി.. ഏകദേശം രണ്ടു വര്‍ഷമായുള്ള യാത്രയായിരുന്നു... ഉദ്യോഗജനകവും, രസകരവും, വെട്ടിമാറ്റേണ്ടതിനെ മാറ്റിയും തന്നെ ആയിരുന്നു ആ യാത്ര...

ലോകവ്യാപകമായി ജനങ്ങള്‍ വളരെ ആവേശത്തോടെയാണ് ഈ സിനിമയെ ഏറ്റെടുത്തിരിക്കുന്നത്...ഇന്നലെ കുറെ സിനിമാ തിയേറ്ററുകളില്‍ ഞങ്ങള്‍ വിസിറ്റ് ചെയ്തു...റിലീസ് ചെയ്ത ഏകദേശം 2000 സെന്ററുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ആവേശഭരിതമാണ്... വെളുപ്പിന് വരെയുള്ള അവൈലബിള്‍ റിപ്പോര്‍ട്ടുകളനുസരിച്ച് ലോകവ്യാപകമായി ഉള്ള കലക്ഷന്‍ ഇപ്പോള്‍തന്നെ ഏകദേശം 23 കോടിക്ക് മുകളിലാണ്... അദ്ഭുതങ്ങള്‍ നിറഞ്ഞതും, മലയാളികള്‍ക്ക് വളരെ പുതുമയുള്ള തുമായ ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും , ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു ...

ആയിരക്കണക്കിന് ആളുകളുടെ അധ്വാനമാണ് ഈ സിനിമ... കോടിക്കണക്കിനു രൂപയുടേയും... ഈ സിനിമയുടെ വിജയത്തിനായി എന്നോടൊപ്പം നിന്ന എല്ലാവരെയും ഈ നിമിഷത്തില്‍ ഞാന്‍ ഓര്‍ക്കുന്നു... അതുപോലെ ഷൂട്ടിംഗ് മുതല്‍, ഇന്നലെ സിനിമ ഇറങ്ങുന്ന നിമിഷങ്ങള്‍ വരെ അതിനെ മുടക്കാന്‍ പ്രവര്‍ത്തിച്ച ആളെയും ഞാന്‍ മറക്കുകയില്ല... കൂലിയെഴുത്തുകാര്‍ അവരുടെ ജോലി തുടരട്ടെ...ഈ സിനിമ, ഭാവിയില്‍ മലയാളത്തില്‍ വരാന്‍ പോകുന്ന മെഗാ പ്രോജക്ട്കള്‍ക്ക് ഉത്തേജകമായിരിക്കും..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com