'വിലയേറിയ ആ കമ്മലുകള്‍' അക്ഷയ് കുമാര്‍ ഭാര്യയ്ക്ക് സമ്മാനിച്ചു; ഹൃദയത്തെ സ്പര്‍ശിച്ചുവെന്ന് ട്വിങ്കിള്‍ ഖന്ന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th December 2019 12:46 PM  |  

Last Updated: 13th December 2019 12:54 PM  |   A+A-   |  

 

വില കൂടിയ കമ്മലുകള്‍ ഭാര്യയ്ക്ക് സമ്മാനിക്കാന്‍ ഏത് ഭര്‍ത്താവാണ് ഇഷ്ടപ്പെടാത്ത്. എന്നാല്‍ ഇപ്പോഴിതാ ഭാര്യ ട്വങ്കിള്‍ ഖന്നയ്ക്ക് ഭര്‍ത്താവ് അക്ഷയ് കുമാര്‍ സമ്മാനിച്ച വിലയേറിയ കമ്മലുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു, സവാള കൊണ്ടുള്ള കമ്മല്‍ സെറ്റാണ് ഭാര്യയ്ക്ക് അക്ഷയ്കുമാര്‍ സമ്മാനമായി നല്‍കിയത്. 

കപില്‍ ശര്‍മ ഷോ കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് അക്ഷയ് ഈ സ്‌നേഹസമ്മാനം നല്‍കിയതെന്ന് ട്വങ്കിള്‍ പറയുന്നു. എന്റെ
പങ്കാളി കപില്‍ ശര്‍മ ഷോയില്‍ പെര്‍ഫോം ചെയ്ത് മടങ്ങിയെത്തി, അവരിത് കരീനയെ കാണിച്ചു. പക്ഷെ ഇത് കരീനയെ ഇംപ്രസ് ചെയ്യുമെന്ന് എനിക്ക് തോന്നിയില്ല. പക്ഷെ ഇത് നീ അസ്വദിക്കുമെന്ന് എനിക്കറിയാമായിരുന്നു. അതിനാല്‍ ഞാന്‍ ഇത് നിക്കായി കൊണ്ടുവന്നു. ചില സമയങ്ങളില്‍ വളരെ ചെറിയ, നിസാരമായ കാര്യങ്ങളാണ് നമ്മുടെ ഹൃദയത്തെ തൊടുക. ട്വിങ്കിള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. #onionearrings, #bestpresentaward എന്നീ ഹാഷ് ടാഗുകളോടെയാണ് ട്വിങ്കിള്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.

'ഗുഡ് ന്യൂസ്' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ് അക്ഷയ് കുമാര്‍ ഇപ്പോള്‍. കരീന കപൂര്‍, കിയാര അദ്വാനി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.