'എന്റെ ഹൃദയത്തിന് ചിറകുകളുണ്ട്, എനിക്ക് പറക്കാം'; പനിനീര്‍പുഷ്പം പോലെ ഭാവന

ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്
'എന്റെ ഹൃദയത്തിന് ചിറകുകളുണ്ട്, എനിക്ക് പറക്കാം'; പനിനീര്‍പുഷ്പം പോലെ ഭാവന

ലയാള സിനിമയില്‍ സജീവമല്ലെങ്കിലും നടി ഭാവനയ്ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ താരത്തിന്റെ മനോഹരമായ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മനോഹരമായ ഫ്രോക്ക് അണിഞ്ഞ് കയ്യില്‍ പനിനീര്‍പുഷ്പവുമായി ഇരിക്കുകയാണ് താരം. 

സിന്‍ഡ്രല്ലയിലെ മനോഹരമായ വരികള്‍ക്കൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്റെ ഹൃദയത്തിന് ചിറകുകളുണ്ട്, എനിക്ക് പറക്കാം എന്നാണ് താരം കുറിച്ചിരിക്കുന്നത്. ക്രിസ്തുമസ് വൈബ്, ത്രോബാക്ക് സാറ്റര്‍ഡേ എന്നീ ഹാഷ്ടാഗ് ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com