'കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ ഇവിടെയുണ്ട്, പിന്നെ എങ്ങനെ യുവതലമുറയാകും'; അതൃപ്തി അറിയിച്ച് കരീന

താന്‍ ഈ തലമുറയില്‍പ്പെടുന്ന ആളല്ല എന്നാണ് താരം പറയുന്നത്
'കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ ഇവിടെയുണ്ട്, പിന്നെ എങ്ങനെ യുവതലമുറയാകും'; അതൃപ്തി അറിയിച്ച് കരീന

രുപാട് ആരാധകരുള്ള ബോളിവുഡ് നടിയാണ് കരീന കപൂര്‍. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം. എന്നാല്‍ തന്നെ യുവതലമുറയുമായി താരതമ്യം ചെയ്യുന്നതിലെ അതൃപ്തി തുറന്നു പറഞ്ഞിരിക്കുകയാണ് കരീന. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍. താന്‍ ഈ തലമുറയില്‍പ്പെടുന്ന ആളല്ല എന്നാണ് താരം പറയുന്നത്.  

'ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴും ജോലിചെയ്തുകൊണ്ടിരിക്കുന്ന ഒരാളെ ഇപ്പോഴും യുവതലമുറയുമായി താരതമ്യം ചെയ്യുകയാണ്. എന്തുകൊണ്ടാണ് അവര്‍ ഇങ്ങനെചെയ്യുന്നത് എന്നു ഞാന്‍ അത്ഭുതപ്പെടുകയാണ്. ഈ തലമുറയുടേയോ ഇപ്പോഴത്തെ മത്സരത്തിന്റേയോ ഭാഗമല്ല ഞാന്‍. പക്ഷേ ആളുകള്‍ എന്നെ ആരെങ്കിലുമായി താരതമ്യം ചെയ്യും. എന്തിനാണത്? അത് തെറ്റാണ്. രണ്ട് പതിറ്റാണ്ടാണ് ഞാന്‍ ഇവിടെ ചെലവഴിച്ചത്. ഞാന്‍ എന്റെ കാര്യങ്ങള്‍ തന്നെയാണ് ചെയ്യുന്നത്. എന്റെ സ്‌പെയ്‌സില്‍ സന്തോഷവതിയാണ്. എന്തുതന്നെ സംഭവിച്ചാലും ഞാന്‍ സംതൃപ്തയാണ്' കരീന പറഞ്ഞു. 

2000 ത്തില്‍ റെഫ്യൂജീ എന്ന സിനിമയിലൂടെയാണ് കരീന കപൂര്‍ സിനിമയിലേക്ക് വരുന്നത്. 2001 ല്‍ പുറത്തിറങ്ങിയ അശോകയാണ് താരത്തിന് ബോളിവുഡില്‍ ബ്രേക്ക് നല്‍കുന്നത്. അതിനുശേഷം നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ കരീന അഭിനയിച്ചു. അക്ഷയ്കപൂറിന്റെ നെവ്‌സാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com