'പാര്‍വതിയുടെ പരാമര്‍ശങ്ങള്‍ ഞങ്ങളെ മനഃസമാധാനക്കേടിലേക്ക് തള്ളിയിട്ടു, ചിന്തകള്‍ മാറി'; ബോബി സഞ്ജയ്

സ്ത്രീ മുന്നേറ്റം സമൂഹത്തിന് ഇഷ്ടമല്ലെന്നതിന്റെ തെളിവാണ് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ എന്നാണ് ഇരുവരും കുറിച്ചത്
'പാര്‍വതിയുടെ പരാമര്‍ശങ്ങള്‍ ഞങ്ങളെ മനഃസമാധാനക്കേടിലേക്ക് തള്ളിയിട്ടു, ചിന്തകള്‍ മാറി'; ബോബി സഞ്ജയ്

പേനയെടുക്കുമ്പോള്‍ സ്ത്രീപക്ഷത്തു നിന്നുകൂടി ചിന്തിച്ചിട്ടേ എഴുതാവൂ എന്ന് ഓര്‍മപ്പെടുത്തിയത് പാര്‍വതിയാണെന്ന് തുറന്നു പറഞ്ഞ് തിരക്കഥാകൃത്തുക്കളാണ് ബോബി സഞ്ജയ്. സൈബര്‍ ആക്രമങ്ങള്‍ക്കെതിരേയുള്ള ഡബ്ല്യൂസിസിയുടെ 'നോ ടു സൈബര്‍ വയലന്‍സ്' കാമ്പെയ്‌നിന്റെ ഭാഗമായി തയാറാക്കിയ കുറിപ്പിലാണ് പ്രതികരണം. സ്ത്രീ മുന്നേറ്റം സമൂഹത്തിന് ഇഷ്ടമല്ലെന്നതിന്റെ തെളിവാണ് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ എന്നാണ് ഇരുവരും കുറിച്ചത്. 

പുരുഷസമൂഹം കെട്ടിപ്പടുക്കുന്ന ആശയങ്ങളില്‍നിന്നും സങ്കല്‍പ്പങ്ങളില്‍ നിന്നും സ്ത്രീകള്‍ മാറിച്ചിന്തിക്കുന്നത് ഈ സമൂഹത്തിന് ദഹിക്കില്ല. അതിന്റെ ഫലമായാണ് പലഘട്ടങ്ങളിലും പുറത്തേക്കുവരുന്ന സ്ത്രീവിരുദ്ധത. ആദ്യഘട്ടത്തില്‍ സ്ത്രീകളെ ചോദ്യം ചെയ്യും. ഇതില്‍ അവര്‍ തളരില്ല എന്നുകണ്ടാല്‍ പരിഹാസത്തിലേക്കും വ്യക്തിഹത്യയിലേക്കും അശ്ലീലഭാഷ്യത്തിലേക്കും പുരുഷ സമൂഹം കടക്കും. ഇവയെല്ലാമുണ്ടാകുന്നത് സ്ത്രീശബ്ദം ഉയരുമ്പോഴുണ്ടാകുന്ന അസഹിഷ്ണുതയില്‍ നിന്നാണെന്നും അവര്‍ പറഞ്ഞു. 

ആരോഗ്യകരമായ പരസ്പര ബഹുമാനത്തോടെയുള്ള ചര്‍ച്ചകള്‍ എന്നത് പലരുടേയും അജണ്ടയിലില്ല. പരസ്പര ബഹുമാനം നിലനിന്നിരുന്നെങ്കില്‍ നടി പാര്‍വതി തിരുവോത്തിന്റെ പരാമര്‍ശം എന്തായിരുന്നു എന്ന് സമൂഹം തിരിച്ചറിയുമായിരുന്നു എന്നും ബോബി സഞ്ജയ് വ്യക്തമാക്കി. സ്വസ്ഥമായി എഴുതിക്കൊണ്ടിരുന്ന ഞങ്ങളെ ഇനി പേനയെടുക്കുമ്പോള്‍ സ്ത്രീയെ അവളുടെ പക്ഷത്തുനിന്നുകൂടി ചിന്തിച്ചിട്ടേ എഴുതാവൂ എന്ന ഓര്‍മപ്പെടുത്തലിലേക്ക് സ്വയം വിശകലനത്തിലേക്ക് മനഃസമാധാനക്കേടിലേക്ക് തള്ളിയിട്ടത് പാര്‍വതിയുടെ പരാമര്‍ശങ്ങളാണെന്നും അവര്‍ വെളിപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com