'പടം സൂപ്പറായിട്ടുണ്ട്, അല്ല മോന്‍ ഏതാ ഈ പടത്തില്‍'; ആരാധകന്റെ ചോദ്യം കേട്ട് പകച്ച് ഉണ്ണി മുകുന്ദന്‍; വിഡിയോ

ചിരിച്ചുകൊണ്ടുള്ള ഉണ്ണിയുടെ മറുപടി കേട്ട് ചോദ്യം ചോദിച്ച ആരാധകനും ചിരിച്ചുപോയി
'പടം സൂപ്പറായിട്ടുണ്ട്, അല്ല മോന്‍ ഏതാ ഈ പടത്തില്‍'; ആരാധകന്റെ ചോദ്യം കേട്ട് പകച്ച് ഉണ്ണി മുകുന്ദന്‍; വിഡിയോ

മ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തില്‍ ശക്തമായ കഥാപാത്രമായാണ് ഉണ്ണി മുകുന്ദന്‍ എത്തിയത്. ഉണ്ണിയുടെ ചന്ദ്രോത്ത് പണിക്കര്‍ മികച്ച അഭിപ്രായമാണ് നേടുന്നത്. ഇന്നാല്‍ ഇപ്പോള്‍ വൈറലാകുന്നത് ചിത്രം കണ്ടിറങ്ങിയ ഒരു പ്രേക്ഷകന്റെ പ്രതികരണമാണ്. ചിത്രത്തില്‍ മോന്‍ ഏതായിരുന്നു എന്ന് ഉണ്ണിയോട് തന്നെ ചോദിക്കുകയാണ് പ്രേക്ഷകന്‍. 

പ്രേക്ഷക പ്രതികരണം അറിയാന്‍ തീയെറ്ററില്‍ എത്തിയതായിരുന്നു ഉണ്ണി മുകുന്ദന്‍. അതിനിടെയാണ് അഭിനന്ദനവുമായി ഒരു ആരാധകന്‍ കൈകൊടുത്തത്. 'പടം സൂപ്പര്‍ ആയിരുന്നു മോനെ, അല്ല മോന്‍ ഏതാ ഈ പടത്തില്‍..' എന്നായിരുന്നു അദ്ദേഹം ഉണ്ണിയോട് ചോദിച്ചത്. ഇത് കേട്ട് ഉണ്ണി മുകുന്ദന്‍ പൊട്ടിച്ചിരിച്ചു. 'ചേട്ടാ അതില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന ആളാണ് !ഞാന്‍. ഇപ്പോള്‍ തടി കുറഞ്ഞു അത്..' ചിരിച്ചുകൊണ്ടുള്ള ഉണ്ണിയുടെ മറുപടി കേട്ട് ചോദ്യം ചോദിച്ച ആരാധകനും ചിരിച്ചുപോയി. 

ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഒരു ട്രോളിലൂടെ വിഡിയോ പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ ചിരി നിറയ്ക്കുകയാണ് വിഡിയോ. മുന്‍പ് മാമാങ്കത്തിന്റെ പോസ്റ്റര്‍ എത്തിയപ്പോഴും ഇതില്‍ ഉണ്ണിമുകുന്ദന്‍ ഏതാണെന്ന് ചോദ്യം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പ്രതികരണവുമായി താരം എത്തിയിരുന്നു. എന്നെ തിരിച്ചറിയേണ്ട കഥാപാത്രത്തെ തിരിച്ചറിഞ്ഞാ മതി എന്നും താരം കുറിച്ചിരുന്നു. എന്നാല്‍ അത് താന്‍ ഒരു പഞ്ചിന് പറഞ്ഞതാണ് കേട്ടോ എന്നാണ് ഈ ട്രോളല്‍ കുറിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com