പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധം; ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് സുഡാനി ടീം

സംവിധായകന്‍ സക്കരിയ മുഹമ്മദാണ് ഫേയ്‌സ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കിയത്
പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധം; ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് സുഡാനി ടീം

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ദേശിയ ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സുഡാനി ഫ്രം നൈജീരിയ അണിയറപ്രവര്‍ത്തകര്‍. സംവിധായകന്‍ സക്കരിയ മുഹമ്മദാണ് ഫേയ്‌സ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കിയത്. കൂടാതെ ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുഹ്‌സിന്‍ പരാരിയും നിര്‍മാതാക്കളും ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

'പൗരത്വ ഭേദഗതിഎന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാര്‍ഡിന്റെ ചടങ്ങില്‍ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകന്‍ എന്ന നിലക്ക് ഞാനും തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരിയും നിര്‍മ്മാതാക്കളും വിട്ടുനില്‍ക്കും.' സക്കരിയ കുറിച്ചു. റിജെക്ട് സിഎബി, ബോയ്‌കോട്ട് എന്‍ആര്‍സി എന്നീ ഹാഷ്ടാഗിലാണ് പോസ്റ്റ്. 

മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരമാണ് സുഡാനി ഫ്രം നൈജീരിയയ്ക്ക് ലഭിച്ചത്. കൂടാതെ ചിത്രത്തിലെ അഭിനയത്തിന് നടി സാവിത്രിയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com