ജാമിയ മിലിയ വിദ്യാര്‍ഥികൾക്ക് പിന്തുണ; പൊലീസ് ആക്രമണത്തിനെതിരെ നടി അമല പോള്‍ 

അയ്ഷ റെന്ന പൊലീസിനു നേർക്ക് വിരല്‍ ചൂണ്ടി നില്‍ക്കുന്ന ചിത്രത്തിന്റെ സൂചനാചിത്രം പങ്കുവച്ചുകൊണ്ടാണ് അമല ഐക്യദാർഢ്യം പ്രകടിപ്പിച്ചത്
ജാമിയ മിലിയ വിദ്യാര്‍ഥികൾക്ക് പിന്തുണ; പൊലീസ് ആക്രമണത്തിനെതിരെ നടി അമല പോള്‍ 

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിൽ നടക്കുന്ന വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കെതിരെയുള്ള പൊലീസ് നടപടിക്കെതിരെ പ്രതികരിച്ച് നടി അമല പോളും. പ്രതിഷേധിച്ച വിദ്യാര്‍ഥികളില്‍ ഒരാളായ അയ്ഷ റെന്ന പൊലീസിനു നേർക്ക് വിരല്‍ ചൂണ്ടി നില്‍ക്കുന്ന ചിത്രത്തിന്റെ സൂചനാചിത്രം പങ്കുവച്ചുകൊണ്ടാണ് അമല വിദ്യാർഥികൾക്കുള്ള തന്റെ ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. 

സൂചനാചിത്രം തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസ് ആക്കുകയായിരുന്നു താരം. ഇന്ത്യ നിന്റെ തന്തയുടേതല്ല എന്നാണ് ചിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 

നേരത്തെ നടി പാർവതി തിരുവോത്തും പൊലീസ് ആക്രമണത്തിനെതിരെ രം​ഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലേയും അലിഗഢ് മുസ്ലീം സര്‍വകലാശാലയ്ക്കും പിന്തുണയുമായാണ് താരം രംഗത്തെത്തിയത്. മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബ് പങ്കുവെച്ച ഒരു വിഡിയോ റീട്വീറ്റ് ചെയ്തുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. 'ജാമിയ ആന്‍ഡ് അലിഗഢ്.. തീവ്രവാദം!' എന്നാണ് താരം കുറിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com