'അതിര്‍ത്തിക്കപ്പുറം നമ്മള്‍ എല്ലാം ഇന്ത്യാക്കാരാണ്'; പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതികരണവുമായി ദുല്‍ഖര്‍

മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവ നമ്മുടെ ജന്മാവകാശമാണ്, അതിനെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും നാം ചെറുക്കണം
'അതിര്‍ത്തിക്കപ്പുറം നമ്മള്‍ എല്ലാം ഇന്ത്യാക്കാരാണ്'; പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതികരണവുമായി ദുല്‍ഖര്‍


കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും വ്യാപക പ്രതിഷേധം ഉയരുകയാണ്. ഇതിനെതിരെ പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ്ജും വെടിവെപ്പും നടത്തിയ നടപടിക്കെതിരെ നാടെങ്ങും പ്രതിഷേധം ശക്തമാണ്.  വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തും നിരവധിയേറെ പേരാണ് രംഗത്തു വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, ദുല്‍ഖര്‍ സല്‍മാനും തന്റെ നിലപാടുകള്‍ വ്യക്തമാക്കുകയാണ്.

മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവ നമ്മുടെ ജന്മാവകാശമാണ്, അതിനെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും നാം ചെറുക്കണം. അതേസമയം, നമ്മുടെ പാരമ്പര്യം അഹിംസയും അക്രമരാഹിത്യവുമാണെന്ന് ഓര്‍മ്മിക്കുക. സമാധാനപരമായി പ്രതിഷേധിക്കുകയും മെച്ചപ്പെട്ട ഇന്ത്യയ്ക്കായി നിലകൊള്ളുകയും ചെയ്യുക, ദുല്‍ഖര്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. #longlivesecularism #unitedwestand തുടങ്ങിയ ഹാഷ്ടാഗുകളോടെയാണ് ദുല്‍ഖര്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.


&

nbsp;

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com