ജന്മദിനാഘോഷം മാലിദ്വീപില്‍, ഒരുപാട് ആഗ്രഹിച്ച ഇടവേള ആസ്വദിച്ച് ആര്യയും സയേഷയും; ചിത്രങ്ങള്‍ 

ഏറ്റവും മികച്ച ഭര്‍ത്താവ് എന്നാണ് ആര്യയ്ക്ക് സയേഷ നല്‍കുന്ന വിശേഷണം
ജന്മദിനാഘോഷം മാലിദ്വീപില്‍, ഒരുപാട് ആഗ്രഹിച്ച ഇടവേള ആസ്വദിച്ച് ആര്യയും സയേഷയും; ചിത്രങ്ങള്‍ 

തെന്നിന്ത്യന്‍ സിനിമാ രംഗത്ത് ഏറെ ചര്‍ച്ചയായ താരവിവാഹങ്ങളില്‍ ഒന്നാണ് ആര്യ-സയേഷ വിവാഹം. അത്യാഢംഭരമായി നടന്ന വിവാഹചടങ്ങുകള്‍ക്കൊടുവില്‍ ബിഗ് സ്‌ക്രീനില്‍ വീണ്ടും ഒന്നിച്ച ഇരുവരും ഇപ്പോള്‍ അവധി ആഘോഷത്തിലാണ്. ആര്യയുടെ ജന്മദിനം പ്രമാണിച്ചായിരുന്നു ഇരുവരുടെയും യാത്ര. മാലിദ്വീപിലേക്കാണ് ചെറിയൊരു ഇടവേളയെടുത്ത് താരദമ്പതികള്‍ പോയത്. 

അവധിയാഘോഷ ചിത്രങ്ങള്‍ സയേഷയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവച്ചത്. ആര്യയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടായിരുന്നു മാലിദ്വീപ് വിശേഷങ്ങള്‍ താരം ആദ്യം പുറത്തുവിട്ടത്. ഏറ്റവും മികച്ച ഭര്‍ത്താവ് എന്നാണ് ആര്യയ്ക്ക് സയേഷ നല്‍കുന്ന വിശേഷണം. 

മാലിദ്വീപില്‍ സ്‌കൂബ ഡൈവിങ്ങിന് തയ്യാറായി നില്‍ക്കുന്നതിന്റെയും സൈക്ലിങ്ങിന് പോകുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com