'പങ്കാളി, 40കളിലേക്ക് സ്വാഗതം'; ഇന്ദ്രജിത്തിന്റെ കുട്ടിക്കളികള്‍ പങ്കുവെച്ച് പൂര്‍ണിമയുടെ ബര്‍ത്ത്‌ഡേ പോസ്റ്റ്; വിഡിയോ

തന്റെ പങ്കാളിയെ 40കളിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് പൂര്‍ണിമയുടെ പിറന്നാള്‍ ആശംസ
'പങ്കാളി, 40കളിലേക്ക് സ്വാഗതം'; ഇന്ദ്രജിത്തിന്റെ കുട്ടിക്കളികള്‍ പങ്കുവെച്ച് പൂര്‍ണിമയുടെ ബര്‍ത്ത്‌ഡേ പോസ്റ്റ്; വിഡിയോ

ലയാളത്തിലെ സൂപ്പര്‍ താരജോഡികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. കുടംബത്തിന്റെ സ്‌പെഷ്യല്‍ ദിനങ്ങളെല്ലാം ഇവര്‍ ആഘോഷമാക്കാറുണ്ട്. കഴിഞ്ഞ ദിവസം ഇരുവരുടേയും വിവാഹ വാര്‍ഷികത്തില്‍ മനോഹരമായ ഒരു കുറിപ്പാണ് പങ്കുവെച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത് ഇന്ദ്രജിത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പൂര്‍ണിമയുടെ പോസ്റ്റാണ്. തന്റെ പങ്കാളിയെ 40കളിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് പൂര്‍ണിമയുടെ പിറന്നാള്‍ ആശംസ. 

'നാല്പതുകളിലേക്ക് സ്വാഗതം പങ്കാളി!!! പുതിയ ഇരുപതുകളില്‍ ജീവിക്കാന്‍ തുടങ്ങുമ്പോള്‍ നീ ഈ കാര്യങ്ങള്‍ അറിയണമെന്നുണ്ട്. ഭര്‍ത്താവാകട്ടെ, അച്ഛനാകട്ടെ, സുഹൃത്താകട്ടെ.. എല്ലാ റോളുകളിലും ഏറ്റവും മികച്ചതു തന്നെയാണു നീ.. ഹാപ്പി ബര്‍ത്ത്‌ഡേ ഹസ്ബന്റ്..' പൂര്‍ണിമ കുറിച്ചു. നാല്‍പത് പുതിയ ഇരുപതാണ് എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ്. 

ഇന്ദ്രജിത്തിനൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ വിഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പൂര്‍ണിമ പങ്കുവെച്ചിട്ടുണ്ട്. മകള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്നതും കളിക്കുന്നതും പാട്ടുപാടുന്നതുമെല്ലാം ആ വിഡിയോകളിലുണ്ട്. ഏറ്റവും മികച്ച അച്ഛനാണെന്നാണ് മകള്‍ പ്രാര്‍ത്ഥനയുടെ ബര്‍ത്ത്‌ഡേ കുറിപ്പില്‍ പറയുന്നത്. ഈ ലോകവും അതിനപ്പുറവും നേടാന്‍ അച്ഛന്‍ യോഗ്യനാണെന്നും അച്ഛന്റെ മകളായി ജനിച്ചതില്‍ അഭിമാനമുണ്ടെന്നും പ്രാര്‍ത്ഥന കുറിച്ചു.

ഇന്ദ്രജിത്തുനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് പൃഥ്വിരാജ് ആശംസകള്‍ നേര്‍ന്നത്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും ആശംകള്‍ നേര്‍ന്നിട്ടുണ്ട്. നിരവധി ആരാധകരാണ് ഇന്ദ്രജിത്തിന് ആശംസയുമായി എത്തുന്നത്.
 

 
 
 
 
 
 
 
 
 
 
 
 
 

Happy birthday Indretta! @indrajith_s

A post shared by Prithviraj Sukumaran (@therealprithvi) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com