റഹ്മാനൊപ്പം വേദിയില്‍ പാട്ടുപാടി പെണ്‍മക്കള്‍; ആഘോഷമാക്കി ആരാധകര്‍; വിഡിയോ

ആദ്യമായാണ് റഹ്മാനൊപ്പം പെണ്‍മക്കള്‍ സംഗീത വേദിയിലെത്തുന്നത്
റഹ്മാനൊപ്പം വേദിയില്‍ പാട്ടുപാടി പെണ്‍മക്കള്‍; ആഘോഷമാക്കി ആരാധകര്‍; വിഡിയോ

എ.ആര്‍ റഹ്മാന്റെ പാട്ടുകള്‍ എന്നും സംഗീത പ്രേമികള്‍ക്ക് പ്രീയപ്പെട്ടതാണ്. അദ്ദേഹത്തിന്റെ പാട്ടുക്കായി കാത്തിരിക്കുന്നവരും നിരവധിയാണ്. കഴിഞ്ഞ ദിവസം നടന്ന സംഗീത പരിപാടി റഹ്മാനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും ഒരുപോലെ സ്‌പെഷ്യലായിരുന്നു. തന്റെ രണ്ട് മക്കള്‍ക്കൊപ്പമാണ് റഹ്മാന്‍ പാട്ടുപാടാന്‍ എത്തിയത്. 

അമേരിക്കന്‍ മ്യൂസിക് ബാന്റായ ജോഷ്വാ ത്രീ ടൂറിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന സംഗീത സദസ്സിലാണ് റഹ്മാനൊപ്പം മക്കളും പങ്കെടുത്തത്. ചുവന്ന വസ്ത്രം അണിഞ്ഞാണ് ഖദീജയും റഹീമയും പരിപാടിയില്‍ പങ്കെടുത്തത്. റഹ്മാനൊപ്പം എത്തിയ മക്കളേയും കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. അഹിസം എന്ന് പേരിട്ട പരിപാടിയില്‍ തന്റെ മക്കള്‍ പങ്കെടുക്കുന്നുണ്ട് എന്ന് വ്യക്തമാക്കി റഹ്മാന്‍ ട്വീറ്റ് ചെയ്തിരുന്നു. 

ആദ്യമായാണ് റഹ്മാനൊപ്പം പെണ്‍മക്കള്‍ സംഗീത വേദിയിലെത്തുന്നത്. മകന്‍ എ.ആര്‍ ആമീനൊപ്പംറഹ്മാന്‍ വേദി പങ്കിട്ടുണ്ട്. റഹ്മാന്റെ പാത പിന്തുടര്‍ന്ന് സംഗീത സംവിധാന രംഗത്ത് ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആമീന്‍. മണിരത്‌നം സംവിധാനം ചെയ്ത ഒ.കെ കണ്‍മണി എന്ന ചിത്രത്തിലൂടെ മകന്‍ ആമീന്‍ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com