'ഡെത്ത് ബൈ ചോക്ലേറ്റ്', രണ്‍വീറല്ല ഹൃതിക്കാണ് ദീപികയുടെ മനം കവര്‍ന്നത്; കണ്ണെടുക്കാതെ താരം (വിഡിയോ)

ഹൃതിക് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴും ദീപികയുടെ കണ്ണ് നടനില്‍ ഒടക്കിയിരിക്കുകയാണ്
'ഡെത്ത് ബൈ ചോക്ലേറ്റ്', രണ്‍വീറല്ല ഹൃതിക്കാണ് ദീപികയുടെ മനം കവര്‍ന്നത്; കണ്ണെടുക്കാതെ താരം (വിഡിയോ)

ഷ്യയിലെ ഏറ്റവും സെക്‌സിയസ്റ്റ് മാന്‍ എന്ന വിശേഷണം ഇക്കുറിയും ബോളിവുഡ് നടന്‍ ഹൃതിക് റോഷന്‍ തന്നെയാണ് സ്വന്തമാക്കിയത്. ഇപ്പോഴിതാ ഹൃതിക്കിന്റെ ലുക്കില്‍ മനം മയങ്ങിയിരിക്കുകയാണ് ഒരു ബോളിവുഡ് സുന്ദരി. മറ്റാരുമല്ല നൂറ്റാണ്ടിലെതന്നെ ഏറ്റവും സെക്‌സിയസ്റ്റ് വുമണ്‍ പട്ടം അലങ്കരിക്കുന്ന താരസുന്ദരി ദീപിക പദുക്കോണ്‍. 

ഇരുവരുടെയും സുഹൃത്ത് റോഹിണി അയ്യരുടെ വീട്ടില്‍ ഒരുക്കിയ പാര്‍ട്ടിക്കിടെയായിരുന്നു ഈ താര സംഗമം. 

വാര്‍ എന്ന ചിത്രത്തില്‍ ഹൃതിക്കിനെ കണ്ട തനിക്ക് ചോക്ലേറ്റ് പേസ്ട്രിയാണ് ഓര്‍മവന്നതെന്ന് ദീപിക കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ശനിയാഴ്ച നടന്ന പാര്‍ട്ടിയിലാകട്ടെ ദീപികയ്ക്ക് ഹൃതിക്കില്‍ നിന്ന് നേരിട്ടുതന്നെ ചോക്ലേറ്റ് ലഭിക്കുകയും ചെയ്തു. ഹൃതിക് ചോക്ലേറ്റ് വായില്‍ വച്ച് നല്‍കുമ്പോള്‍ താരത്തിന്റെ മുഖത്തുനിന്ന് കണ്ണെടുക്കാന്‍ കഴിയുന്നില്ല ദീപികയ്ക്ക്. ഹൃതിക് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴും ദീപികയുടെ കണ്ണ് നടനില്‍ ഒടക്കിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com