നീ വലിയ ഉയരങ്ങളിൽ എത്തുമെന്ന് മാളവിക, 'കൊറച്ച് ചോറ് വേണ്ട' എന്ന് കാളിദാസും ; ചിത്രങ്ങൾ  

ചേട്ടന്റെ പിറന്നാളിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് അനിയത്തി മാളവിക
നീ വലിയ ഉയരങ്ങളിൽ എത്തുമെന്ന് മാളവിക, 'കൊറച്ച് ചോറ് വേണ്ട' എന്ന് കാളിദാസും ; ചിത്രങ്ങൾ  

ലയാള സിനിമാ താരങ്ങളുടെ മക്കളില്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ജയറാം-പാര്‍വതി ജോഡിയുടെ മക്കളായ കാളിദാസ് ജയറാമും മാളവികയും. കാളിദാസിന്റെ സിനിമാവിശേഷങ്ങളും മാളവികയുടെ അഭിനയ അരങ്ങേറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളുമെല്ലാം ഏറെ വാര്‍ത്താപ്രാധാന്യം നേടുന്നും ഇതുകൊണ്ടുതന്നെയാണ്. ഇപ്പോഴിതാ ചേട്ടന്റെ പിറന്നാളിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് അനിയത്തി മാളവിക. 

കുട്ടിക്കാലം മുതല്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ആശംസ. നിനക്ക് പ്രായമായി വരുന്നു എന്നുപറഞ്ഞ് ചേട്ടനെ കളിയാക്കികൊണ്ടാണ് രസകരമായ മാളവികയുടെ പോസ്റ്റ് തുടങ്ങുന്നത്. "നീ വലിയ ഉയരങ്ങളില്‍ എത്താന്‍ പോവുകയാണെന്ന് എനിക്കുറപ്പുണ്ട്. ഹാപ്പി ബര്‍ത് ഡേ ചിമ്പ...", ചേട്ടനോടുള്ള സ്‌നേഹം മുഴുവന്‍ നിറച്ച് മാളവിക കുറിച്ചു. 

മാളവികയുടെ ആശംസയ്ക്ക് പിന്നാലെ നിരവധി ആരാധകരും കാളിദാസിന് ആശംസകള്‍ നേരാനെത്തി. ഇതിനിടയില്‍ അനിയത്തിക്കുള്ള മറുപടി കാളിദാസും കുറിച്ചിട്ടുണ്ട്. 'കൊറച്ച് ചോറ് വേണ്ട' എന്നാണ് താരം കുറിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com