"അതൊരു ഷോക്കായിരുന്നു, ഞങ്ങളെ നരകത്തിലേക്ക് തള്ളിവിടാതിരുന്നതിന് ഞാനെന്റെ മാതാപിതാക്കളെ അഭിനന്ദിക്കുന്നു"; കല്യാണി പ്രിയദർശൻ 

മാതാപിതാക്കളുമായുള്ള തന്റെ ബന്ധം ഇപ്പോൾ കൂടുതൽ ശക്തമാണെന്നും കല്യാണി
"അതൊരു ഷോക്കായിരുന്നു, ഞങ്ങളെ നരകത്തിലേക്ക് തള്ളിവിടാതിരുന്നതിന് ഞാനെന്റെ മാതാപിതാക്കളെ അഭിനന്ദിക്കുന്നു"; കല്യാണി പ്രിയദർശൻ 

സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും വിവാഹമോചനം ഒരു ഷോക്ക് ആയിരുന്നുവെന്ന് മകളും നടിയുമായ കല്യാണി പ്രിയദർശൻ. എന്നാൽ ഇപ്പോൾ തങ്ങൾ സമാധാനത്തിലാണെന്നും മാതാപിതാക്കളുമായുള്ള തന്റെ ബന്ധം ഇപ്പോൾ കൂടുതൽ ശക്തമാണെന്നും കല്യാണി പറഞ്ഞു. 

തങ്ങളെ നരകത്തിലേക്ക് തള്ളിവിടാതിരുന്നതിന് മാതാപിതാക്കളെ  അഭിനന്ദിക്കുകയാണ് കല്യാണി. "ഞങ്ങളെ നരകത്തിലേക്ക് തള്ളിവിടാതിരുന്നതിന് ഞാനെന്റെ മാതാപിതാക്കളെ അഭിനന്ദിക്കുന്നു. വൈകാരികമായ നിരവധി പ്രശ്നങ്ങളിലൂടെ അവർ കടന്നു പോയിട്ടും, അത് വീടിനെ ബാധിക്കില്ലെന്ന് അവർ ഉറപ്പുവരുത്തി. തീർച്ചയായും അവരുടെ വേർ പിരിയൽ ഒരു ഷോക്കായിരുന്നു, എന്നാൽ ഇന്ന് ഞങ്ങളെല്ലാവരും സന്തോഷത്തിലാണ്.  ഞങ്ങൾ സമാധാനത്തിലാണ്, മാതാപിതാക്കളുമായുള്ള എന്റെ ബന്ധം ഇപ്പോൾ കൂടുതൽ ശക്തമാണ്, അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം", അടുത്തിടെ നൽകിയ അഭിമുഖത്തിൽ കല്യാണി പറഞ്ഞു. 

സ്‌ക്രീനില്‍ എത്ര സമയം എന്ന് നോക്കാതെ കിട്ടുന്ന നല്ല സിനിമകളുടെ ഭാഗമാകണം എന്നാണ് അച്ചൻ നൽകിയിട്ടുള്ള ഉപദേശമെന്നും അതുകൊണ്ടുതന്നെ സംവിധായകരോട് കഥ മുഴുവന്‍ അറിയാന്‍ നിര്‍ബന്ധിക്കാറുണ്ടെന്നും കല്യാണി പറയുന്നു. കഥയ്ക്ക് ഒരു പ്രധാന്യമവുമില്ലാത്ത സിനിമയില്‍ ഇരുപത് മിനുറ്റോളം അഭിനയിക്കുന്നതിനെക്കാള്‍ നല്ലത് രണ്ട് മിനിറ്റുള്ള നല്ല കഥയില്‍ അഭിനയിക്കുന്നതാണെന്നും നടി കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com