അവാര്‍ഡ് വേദിയില്‍ നിവിന്‍ പോളിയുടെ ഡാന്‍സ്; വൈറലായി വിഡിയോ

താരം നായകനായി എത്തിയ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലെ കുടുക്കുപൊട്ടിയ കുപ്പായം എന്ന ഗാനത്തിനൊപ്പമാണ് താരം ചുവടുവെച്ചത്
അവാര്‍ഡ് വേദിയില്‍ നിവിന്‍ പോളിയുടെ ഡാന്‍സ്; വൈറലായി വിഡിയോ

2019 നിവിന്‍ പോളിയ്ക്ക് വളരെ സ്‌പെഷ്യലാണ്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനിലൂടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് താരം. ചിത്രത്തിലെ പ്രകടനത്തിന് താരത്തെ തേടി പുരസ്‌കാരങ്ങളും എത്തുന്നുണ്ട്. ബിഹൈന്‍ഡ് വുഡ്‌സ് അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരമാണ് നിവിന്‍ നേടിയത്. ഇപ്പോള്‍ അവാര്‍ഡ് വേദിയില്‍ നിന്നുള്ള ഒരു വിഡിയോ ആണ് വൈറലാവുന്നത്. 

അവാര്‍ഡ് വേദിയില്‍ ഡാന്‍സ് കളിക്കുന്ന നിവിനെയാണ് വിഡിയോയില്‍ കാണുന്നത്. താരം നായകനായി എത്തിയ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലെ കുടുക്കുപൊട്ടിയ കുപ്പായം എന്ന ഗാനത്തിനൊപ്പമാണ് താരം ചുവടുവെച്ചത്. ഗാനത്തിന്റെ വടിവേലു വേര്‍ഷന്‍ കാണിച്ചതിന് ശേഷമായിരുന്ന ഡാന്‍സ് ചെയ്യാന്‍ താരത്തോട് ആവശ്യപ്പെട്ടത്. ആദ്യം താരം വിസമ്മതിച്ചുവെങ്കിലും ഡാന്‍സ് കളിച്ചശേഷമാണ് താരം വേദിവിട്ടത്. നിവിന്റെ ഡാന്‍സ് ഇപ്പോള്‍ യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ്. 

വളരെ രസകരമായിട്ടാണ് നിവിന്‍ അവാര്‍ഡ് വേദിയില്‍ സംസാരിച്ചത്. മലയാളത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടം മഞ്ജു വാര്യരെയാണെന്നും തമിഴില്‍ തൃഷയെ ആണെന്നും താരം പറഞ്ഞു. നയന്‍ താര, തൃഷ, നസ്രിയ, സായ് പല്ലവി എന്നീ നായകമാരുടെ ചിത്രങ്ങള്‍ കാണിച്ച് രസകരമായ ചില ചോദ്യങ്ങളും അവതാരക ചോദിച്ചു. നാലുപേരില്‍ ആരാണ് കൂടുതല്‍ ശാന്തമായി സംസാരിക്കുന്നത് എന്ന ചോദ്യത്തിന് സായ് പല്ലവി എന്നാണ് നിവിന്‍ മറുപടി കൊടുത്തത്. സദസിനൊപ്പം നിറഞ്ഞ ചിരിയോടെയാണ് സായ് പല്ലവി അത് കേട്ടത്. അവരില്‍ ആരാണ് കൂടുതല്‍ സമ്മാനങ്ങള്‍ നല്‍കിയിട്ടുള്ളതെന്ന് ചോദിച്ചപ്പോള്‍ നസ്രിയ ആണെന്നും പറഞ്ഞു. താന്‍ അഭിനയിച്ചതില്‍ ഭാര്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സായി പല്ലവിയെ ആണെന്നും താരം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com