'ആരാണ് നിങ്ങളെ നിശബ്ദനാക്കിയത്, നിങ്ങളും ജാമിയയില്‍ നിന്നു തന്നയല്ലേ?', ഷാരൂഖിനോട് റോഷന്‍ അബ്ബാസ് 

ജാമിയയിലെ പൂർവ വിദ്യാർത്ഥിയായ ഷാറൂഖ് വിഷയത്തിൽ നിശബ്ദനായിരിക്കുന്നതിനെ വിമർശിക്കുകയാണ് റോഷൻ
'ആരാണ് നിങ്ങളെ നിശബ്ദനാക്കിയത്, നിങ്ങളും ജാമിയയില്‍ നിന്നു തന്നയല്ലേ?', ഷാരൂഖിനോട് റോഷന്‍ അബ്ബാസ് 

രാജ്യത്ത് പൗരത്വ ഭേദ​ഗതി ബിൽ നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ജാമിയ മിലിയ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തിൽ തന്റെ പ്രതികരണം അറിയിക്കാൻ ബോളിവുഡിലെ കിം​ഗ് ഖാൻ ഷാറൂഖിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് നടനും റേഡിയോ ജോക്കിയുമായ റോഷന്‍ അബ്ബാസ്. ജാമിയയിലെ പൂർവ വിദ്യാർത്ഥിയായ ഷാറൂഖ് ഈ വിഷയത്തിൽ നിശബ്ദനായിരിക്കുന്നതിനെ വിമർശിക്കുകയാണ് റോഷൻ. 

"എന്തെങ്കിലും പറയൂ ഷാരൂഖ് ഖാന്‍, നിങ്ങളും  ജാമിയയില്‍ നിന്നു തന്നെയല്ലേ. ആരാണ് നിങ്ങളെ നിശബ്ദനാക്കിയത്", #istandwithjamiamiliastudents എന്ന ഹാഷ്ടാഗോടെയായിരുന്നു റോഷന്റെ ട്വീറ്റ്. 

ജീമിയ മിലിയ സര്‍വകലാശാലയില്‍ സഹപാഠികളായിരുന്നു ഷാരൂഖും റോഷനും. ഇവിടെ മാസ് കമ്മ്യൂണിക്കേഷന്‍ ബിരുദാനന്തരബിരുദപഠനത്തിനിടെയാണ് ഷാരൂഖ് സിനിമയിലെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com