പർപ്പിൾ സാരിയും ബ്രാലറ്റ് ബ്ലൗസും; സീക്വിൻസ് പോലെ തിളങ്ങി ജാൻവി 

റോസ് ഗോൾഡ് ഡയമണ്ട് ചന്ദേലിയർ കമ്മലുകളും ഒരു മോതിരവും മാത്രമായിരുന്നു ആഭരണം
പർപ്പിൾ സാരിയും ബ്രാലറ്റ് ബ്ലൗസും; സീക്വിൻസ് പോലെ തിളങ്ങി ജാൻവി 

വെഡ്ഡിങ് സീസണിൽ തിളങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് കിടിലൻ ട്രെൻഡ് സെറ്റ് ചെയ്തിരിക്കുകയാണ് ബോളിവുഡ് നടി ജാൻവി കപൂർ. അദ്വൈത നയ്യരുടെ വിവാഹസത്കാരത്തിൽ പങ്കെടുക്കാനായി ജാൻവി ധര‌ിച്ച സാരിയിലാണ് ഫാഷൻ ലോകത്തിന്റെ കണ്ണുടക്കിയത്. സീക്വിൻസുകൾ നിറഞ്ഞ പേസ്റ്റൽ പർപ്പിൾ കളർ സാരിയിലാണ് ജാൻവി തിളങ്ങിയത്. 

ഒരേ നിറത്തിലുള്ള ബ്രാലറ്റ് ബ്ലൗസാണ് സാരിയുടെ പ്രധാന ആകർഷണം. സിംപിള്ഞ യെറ്റ് എല​ഗെന്റ് എന്നാണ് താരത്തിന്റെ ലുക്ക് നേടിയെടുത്ത വിശേഷണം.  റോസ് ഗോൾഡ് ഡയമണ്ട് ചന്ദേലിയർ കമ്മലുകളും ഒരു മോതിരവും മാത്രമായിരുന്നു ആഭരണം. 

മനീഷ് മൽഹോത്രയാണ് ജാൻവിയുടെ സാരി ഡിസൈൻ ചെയ്തത്. അദ്ദേഹത്തിന്റെ ബദ്‌ല കലക‌്ഷനിലുള്ളതാണ്  ഈ സാരി. ജോർജെറ്റ് സാരികളില്‍ ‌ബദ്‌ല സീക്വിൻ എബ്രോയഡറി ചെയ്തെടുത്തിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com