'നിങ്ങളെല്ലാം എന്റെ സുഹൃത്തുക്കളായിരിക്കുന്നതില്‍ സന്തോഷം' ; ഇരട്ടി സന്തോഷത്തില്‍ പിറന്നാള്‍ ആഘോഷിച്ച് ഷെയ്ന്‍ (വിഡിയോ) 

വലിയപെരുന്നാള്‍ തിയേറ്ററില്‍ മികച്ച അഭിപ്രായം നേടുന്നതിന്റെ സന്തോഷത്തിലാണ് ഇക്കുറി ഷെയ്‌നിന്റെ ആഘോഷം
'നിങ്ങളെല്ലാം എന്റെ സുഹൃത്തുക്കളായിരിക്കുന്നതില്‍ സന്തോഷം' ; ഇരട്ടി സന്തോഷത്തില്‍ പിറന്നാള്‍ ആഘോഷിച്ച് ഷെയ്ന്‍ (വിഡിയോ) 

വിവാദങ്ങള്‍ക്കിടയിലും പിറന്നാള്‍ ആഘോഷം ഗംഭീരമായിരിക്കുകയാണ് പ്രിയനടന്‍ ഷെയ്ന്‍ നിഗം. തന്റെ ഏറ്റവും പുതിയ ചിത്രമായ വലിയപെരുന്നാള്‍ തിയേറ്ററില്‍ മികച്ച അഭിപ്രായം നേടുന്നതിന്റെ സന്തോഷത്തിലാണ് ഇക്കുറി ഷെയ്‌നിന്റെ ആഘോഷം. 

വലിയ പെരുന്നാളിന്റെ വിജയവും ഷെയ്‌നിന്റെ പിറന്നാളും ഒന്നിച്ചാഘോഷിക്കുകയായിരുന്നു കുടുംബവും അടുത്ത സുഹൃത്തുക്കളും. അമ്മ സുനിതയും സഹോദരിമാരായ അഹാനയും അലീനയും ഷെയ്‌നൊപ്പം ഉണ്ടായിരുന്നു. 

രാത്രി നടന്ന പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ഷെയ്ന്‍ തന്നെയാണ് പുറത്തുവിട്ടത്. തനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദിയറിയിച്ച താരം വലിയപെരുന്നാള്‍ വലിയ വിജയമാക്കാന്‍ തുടര്‍ന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com