'ഈ ഫോറസ്റ്റ് മുഴുവന്‍ മഞ്ഞാണല്ലോ'; സണ്ണി വെയ്‌നിന്റെ ഷിംല യാത്ര; ചിത്രങ്ങള്‍ കാണാം

മഞ്ഞു മൂടിക്കിടക്കുന്ന പ്രദേശത്തുനിന്നുള്ള ചിത്രവും സണ്ണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്
'ഈ ഫോറസ്റ്റ് മുഴുവന്‍ മഞ്ഞാണല്ലോ'; സണ്ണി വെയ്‌നിന്റെ ഷിംല യാത്ര; ചിത്രങ്ങള്‍ കാണാം

ഞ്ഞുമൂടിക്കിടക്കുന്ന താഴ് വരകള്‍ എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. കേരളത്തില്‍ അങ്ങനെയൊരു കാഴ്ച അന്യമായതിനാല്‍ തന്നെ മഞ്ഞ് കാണാന്‍ വേണ്ടി മാത്രം യാത്രകള്‍ പോകുന്നവരുണ്ട്. ഇപ്പോള്‍ മലയാളയുവ താരം സണ്ണി വെയ്‌നാണ് മഞ്ഞുകാല യാത്ര നടത്തിയിരിക്കുന്നത്. ഹിമാചലിലെ സ്വപ്‌ന നഗരമായ ഷിംലയിലേക്കാണ് സണ്ണിയുടെ യാത്ര. മഞ്ഞു മൂടിക്കിടക്കുന്ന പ്രദേശത്തുനിന്നുള്ള ചിത്രവും സണ്ണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 

ഈ ഫോറസ്റ്റ് മുഴുവന്‍ മഞ്ഞാണല്ലോ എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. തൊട്ടടുത്ത മലകളും മരങ്ങളുമെല്ലാം മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. കൂളിങ് ഗ്ലാസ് അണിഞ്ഞ് കൂളായി നില്‍ക്കുകയാണ് സണ്ണി. അതിനിടെ സൈഡില്‍ നിന്നു നോക്കുമ്പോള്‍ മമ്മൂട്ടിയെപോലെയുണ്ടെന്ന് പറഞ്ഞ് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്. ഇതു കൂടാതെ ഒരു പട്ടിയ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

Eee Forest Muzhuvan Manjanallo!!

A post shared by Sunny☀️ (@sunnywayn) on

നായകനില്‍ നിന്ന് നിര്‍മാതാവിലേക്ക് ചുവടുവെച്ചിരിക്കുകയാണ് സണ്ണി. നിവിന്‍ പോളി നായകനാകുന്ന പടവെട്ടാണ് സണ്ണി നിര്‍മിക്കുന്നത്. കൂടാതെ താരം നായകനായി എത്തുന്ന അനുഗ്രഹീതന്‍ ആന്റണി റിലീസിന് ഒരുങ്ങുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com