'കൈയിലെ പരിക്കുമായി നാലു ദിവസം ഫൈറ്റ് ചെയ്തു, ആരെയും അറിയിച്ചില്ല; ലാലേട്ടാ, ഇടയ്‌ക്കെങ്കിലും ഒരു ബുദ്ധിമുട്ടുണ്ടാക്കണം' കുറിപ്പ്

'എന്നെ ഈ സിനിമയുടെ സംവിധായകനോ നിര്‍മ്മാതാവോ അല്ലല്ലോ അവിടെ വന്ന് വീഴ്ത്തിയത്...ഞാന്‍ തന്നെ പോയി വീണതല്ലേ?'
'കൈയിലെ പരിക്കുമായി നാലു ദിവസം ഫൈറ്റ് ചെയ്തു, ആരെയും അറിയിച്ചില്ല; ലാലേട്ടാ, ഇടയ്‌ക്കെങ്കിലും ഒരു ബുദ്ധിമുട്ടുണ്ടാക്കണം' കുറിപ്പ്

ന്നലെയാണ് തന്റെ കൈക്ക് പരിക്കേറ്റെന്നും ശസ്ത്രക്രിയ കഴിഞ്ഞെന്നും മോഹന്‍ലാല്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ മോഹന്‍ലാലിന്റെ കൈക്ക് എന്താണ് സംഭവിച്ചത് എന്ന് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നില്ല. ഇപ്പോള്‍ മോഹന്‍ലാലിന്റെ പരിക്കിനെക്കുറിച്ച് വ്യക്തമായ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അനൂപ് മേനോന്‍. ബിഗ് ബ്രദറിന്റെ ചിത്രീകരണത്തിനിടെ കുടുംബത്തിനൊപ്പം നടത്തിയ യാത്രയിലാണ് മോഹന്‍ലാലിന് പരിക്കേറ്റത്. എന്നാല്‍ ഇതിനെക്കുറിച്ച് അണിയറ പ്രവര്‍ത്തകരെ അറിയിക്കാതെ നാലു ദിവസം അദ്ദേഹം ഫൈറ്റ് സീന്‍ ഷൂട്ട് 
ചെയ്തു എന്നാണ് അനൂപ് പറയുന്നത്. പരിക്കേറ്റ കൈയുംവെച്ച് എങ്ങനെയാണ് ഫൈറ്റ് ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ നിര്‍മാതാവിനും സഹതാരങ്ങള്‍ക്കുമെല്ലാം ബുദ്ധിമുട്ടാകും എന്നാണ് അദ്ദേഹം പറഞ്ഞതെന്നും അനൂപ് ഫേയ്‌സ്ബുക്കില്‍ കുറിച്ചു. 

അനൂപ് മേനോന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

സംവിധായകന്‍ സിദ്ധിഖിന്റെ 'ബിഗ് ബ്രദര്‍' എന്ന സിനിമയുടെ അവസാന ദിവസത്തെ ഷൂട്ടിംഗ് നടക്കുന്നു ... എനിക്ക് വൈകുന്നേരമേ ഷൂട്ട് ഉള്ളൂ...ഞാന്‍ സെറ്റില്‍ എത്തിയപ്പോള്‍ അവിടെ ലാലേട്ടന്‍ ഉണ്ട്... കഴിഞ്ഞ നാലു ദിവസമായി ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്തിട്ട് ഇരിക്ക്യാണ് അദ്ദേഹം..... ഞാന്‍ കൈ കൊടുത്തപ്പോള്‍ നല്ലോണം വേദനിച്ച പോലെ അദ്ദേഹം കൈ പിന്‍വലിച്ചു...'എന്തു പറ്റി' എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത്, ഷൂട്ടിന്റെ ഇടവേളയില്‍ കുടുംബവും ഒന്നിച്ചു Dubaiലേക്ക് ഒരു യാത്ര നടത്തിയിരുന്നു... അവിടെ വെച്ചൊന്നു വീണു...കൈക്ക് ഒരു ചെറിയ hairline fracture ഉണ്ടത്രെ.

'ഇതു വെച്ചിട്ടാണോ ഈ നാലു ദിവസവും ഫൈറ്റ് ചെയ്തത് എന്നു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയാണ് ഈ postനു കാരണം.
'എന്നെ ഈ സിനിമയുടെ സംവിധായകനോ നിര്‍മ്മാതാവോ അല്ലല്ലോ അവിടെ വന്ന് വീഴ്ത്തിയത്...ഞാന്‍ തന്നെ പോയി വീണതല്ലേ? ഞാന്‍ ഇപ്പൊ ഈ വേദന പറഞ്ഞാല്‍, ഞാനായതു കൊണ്ട് ഒരു നാലഞ്ചു ദിവസം ചിലപ്പോ ഷൂട്ടിംഗ് മാറ്റി വെച്ചേക്കാം...നിര്‍മാതാവിന് എത്ര കാശായിരിക്കും പോവുന്നത്.. അതുപോലെ നീ ഉള്‍പ്പടെ എത്ര പേര്‍ വെറുതെ ഇരിക്കണം...നിങ്ങളേം ബുദ്ധിമുട്ടിക്ക്യല്ലേ അത് .. അപ്പൊ ഷൂട്ടിംഗ് നടക്കട്ടെ...കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യാം...

സിനിമാട്ടോഗ്രാഫര്‍ ജിത്തു ദാമോദറിനെ വിളിച്ചു ചോദിച്ചപ്പോള്‍ 'ചേര്‍ത്തല ഗോഡൗണില്‍ കഴിഞ്ഞ നാല് ദിവസമായി നല്ല ഗംഭീര ഫൈറ്റ് ആയിരുന്നു അനൂപേട്ടാ' എന്ന് മാത്രമാണ് പറഞ്ഞത്..അവരൊന്നും അറിഞ്ഞിട്ടില്ല ഈ പരിക്കിനെ പറ്റി..അറിയിച്ചിട്ടില്ല ലാലേട്ടന്‍...
ഇന്നലെ അദ്ദേഹത്തിന്റെ ഡോക്ടറുമൊത്തുള്ള ഒരു ഫോട്ടോ കണ്ടപ്പോ, കയ്യില്‍ bandage ഉണ്ട്. Surgery കഴിഞ്ഞു എന്നു പറഞ്ഞു...അതായത്, അന്ന് സംഭവിച്ച കൈയുടെ പ്രശ്‌നം ഇന്നും തുടരുന്നുണ്ട്. ആരും അറിയാതെ.

പ്രിയപ്പെട്ട ലാലേട്ടാ...ഇടയ്‌ക്കെങ്കിലും ഒന്ന് മൂഡ് ഔട്ട് ഒക്കെ ആവണം...നിര്‍മ്മാതാവിനും, സംവിധായകനും മറ്റു സഹപ്രവര്‍ത്തകര്‍ക്കുമൊക്കെ, വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം...ഇല്ലെങ്കില്‍, ഞങ്ങളുടെ തലമുറയ്ക്ക് ഈ പറയുന്നതിന്റെയൊക്കെ ഭാരം താങ്ങല്‍ ഒരു വലിയ ബാധ്യതയായിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com