ടിക് ടോക്കില്‍ അല്ല, ഇനി ആഷ്‌നയെ കാണുക ബോളിവുഡില്‍; വൈറലായി വിഡിയോ

ടിക് ടോക്കില്‍ അല്ല, ഇനി ആഷ്‌നയെ കാണുക ബോളിവുഡില്‍; വൈറലായി വിഡിയോ

സൈബര്‍ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ബോളിവുഡിലേക്ക് അരങ്ങേറാന്‍ ഒരുങ്ങുകയാണ് ഒരു ടിക് ടോക് താരം

സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളായവര്‍ നിരവധിയാണ്. ടിക് ടോക്കിലൂടെയാണ് ഇപ്പോള്‍ കൂടുതല്‍ താരങ്ങളും പിറവിയെടുക്കുന്നത്. പാടാനും ഡാന്‍സ് ചെയ്യാനും അഭിനയിക്കാനുമൊക്കെയുള്ള കഴിവ് പുറത്തുകൊണ്ടുവരാനുള്ള പ്ലാറ്റ്‌ഫോമായി മാറിയിരിക്കുകയാണ് ടിക് ടോക്ക്. ഇപ്പോള്‍ സൈബര്‍ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ബോളിവുഡിലേക്ക് അരങ്ങേറാന്‍ ഒരുങ്ങുകയാണ് ഒരു ടിക് ടോക് താരം. വ്യത്യസ്ത ശൈലിയിലൂടെ ആരാധകരുടെ മനം കവര്‍ന്ന ആഷ്‌ന ഹെഗ്‌ഡെയാണ് ബോളിവുഡിലെ പുതിയ താരോദയം. 

രസകരമായ വിഡിയോകള്‍ പോസ്റ്റ് ചെയ്ത് ശ്രദ്ധനേടിയ ആഷ്‌നയ്ക്ക് ഇതിനോടകം മൂന്ന് ലക്ഷം ആരാധകരുണ്ട്. ടിക് ടോക്കില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് ബോളിവുഡില്‍ നിന്ന് വിളി എത്തുന്നത്.

കോള്‍ വെയ്റ്റിങ് എന്ന ആല്‍ബത്തിലൂടെയാണ് ആഷ്‌നയുടെ അരങ്ങേറ്റം. യൂട്യൂബില്‍ റിലീസ് ചെയ്ത ആല്‍ബം സോങ് ഇതിനോടകം വന്‍ ഹിറ്റായിരിക്കുകയാണ്. ഇതിനോടകം പത്ത് ലക്ഷത്തില്‍ അധികം പേരാണ് വിഡിയോ കണ്ടത്. മാനവ് ഛാബ്രയ്‌ക്കൊപ്പമായിരുന്നു ആഷ്‌ന വിഡിയോയില്‍ എത്തിയത്. സോന മല്‍ഹോത്ര പാടിയ കോള്‍ വെയിറ്റിങ് എന്ന ഗാനത്തിന് കുമാര്‍ ആണ് വരികളെഴുതിയത്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aashna Hegde (@aashnahegde) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com