'പുരസ്‌കാരം വാങ്ങി മിണ്ടാതെ വീട്ടില്‍ പോകും, നിലപാടില്‍ മാറ്റമില്ല'; ജോജു ജോര്‍ജ്

ആഘോഷങ്ങളില്ലാതെ ചെയ്ത ജോലിക്കു ലഭിച്ച പുരസ്‌കാരം വാങ്ങുക എന്നു മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു
'പുരസ്‌കാരം വാങ്ങി മിണ്ടാതെ വീട്ടില്‍ പോകും, നിലപാടില്‍ മാറ്റമില്ല'; ജോജു ജോര്‍ജ്

ന്യൂഡല്‍ഹി; ദേശിയ പുരസ്‌കാരം വാങ്ങുമ്പോഴും പൗരത്വ ഭേദഗതിയെക്കുറിച്ചുള്ള നിലപാടില്‍ മാറ്റമില്ലെന്ന് നടന്‍ ജോജു ജോര്‍ജ്. പുരസ്‌കാരം സ്വീകരിച്ച് മിണ്ടാതെ വീട്ടില്‍ പോകാനാണ് തീരുമാനമെന്നും സോഷ്യല്‍ മീഡിയയില്‍ പോലും ഒരു ഫോട്ടോ പോസ്റ്റ് ചെയ്യില്ലെന്നുമാണ് ജോജു വ്യക്തമാക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ ശക്തമായി പ്രതിഷേധിച്ച നടന്മാരില്‍ ഒരാളാണ് ജോജു ജോര്‍ജ്. 

'പുറത്തു നടക്കുന്ന കാര്യങ്ങള്‍ അത്ര സുഗമമല്ലെന്നു നല്ല ബോധ്യമുണ്ട്. അതു കൊണ്ടു തന്നെ അത് പുരസ്‌കാരം സ്വീകരിക്കുക എന്നല്ലാതെ ആഘോഷിക്കാനില്ല.  ഈ ചടങ്ങില്‍ നിന്നുള്ള ഒരു ചിത്രവും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാനില്ല. കുടുംബത്തെ പോലും കൂട്ടാതെ തനിച്ചാണ് ഇത്രയും വലിയ വേദിയിലേക്ക് വന്നത്. ആഘോഷങ്ങളില്ലാതെ ചെയ്ത ജോലിക്കു ലഭിച്ച പുരസ്‌കാരം വാങ്ങുക എന്നു മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു. പുരസ്‌കാര വാര്‍ത്തയെത്തുമ്പോള്‍ കേരളത്തില്‍ പ്രളയമായിരുന്നു. അന്നും ആഘോഷിച്ചില്ല. പൗരത്വ നിയമത്തെ അനുകൂലിക്കാത്തതു കൊണ്ട് ഇപ്പോഴും ആഘോഷിക്കുന്നില്ല. പുരസ്‌കാരം വാങ്ങി മിണ്ടാതെ വീട്ടില്‍ പോകും.' ജോജു പറഞ്ഞു. 

ജോസഫിലെ അഭിനയത്തിനാണ് ജോജു പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായത്. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് സുഡാനി ടീം പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. സുഡാനി ടീംമിന്റെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഓരോരുത്തര്‍ക്കും ഓരോ രീതിയും ശരിയുമുണ്ടെന്നായിരുന്നു ജോജുവിന്റെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com