സിദ്ധാര്‍ഥ് മേനോന്‍ വിവാഹിതനായി; വധു മറാത്തി നടി

തന്‍വിയുടെ ചിത്രം പങ്കുവെച്ചാണ് ഉറ്റസുഹൃത്തിനെ വിവാഹം കഴിക്കുന്ന കാര്യം താരം അറിയിച്ചത്
സിദ്ധാര്‍ഥ് മേനോന്‍ വിവാഹിതനായി; വധു മറാത്തി നടി

ഗായകനും നടനുമായ സിദ്ധാര്‍ഥ് മേനോന്‍ വിവാഹിതനായി. മറാത്തി നടിയും നര്‍ത്തകിയുമായ തന്‍വി പാലവ് ആണ് വധു. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. സിദ്ധാര്‍ഥ് തന്നെയാണ് വിവാഹ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. തന്‍വിയുടെ ചിത്രം പങ്കുവെച്ചാണ് ഉറ്റസുഹൃത്തിനെ വിവാഹം കഴിക്കുന്ന കാര്യം താരം അറിയിച്ചത്.

'എല്ലാവരുടേയും പ്രണയകഥ മനോഹരമാണ്. എന്നാല്‍, ഞങ്ങളുടേതാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണിത്. ഞാന്‍ എന്റെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കുകയാണ്. പാര്‍ട്ട് ടൈം കാമുകിയും ഫുള്‍ ടൈം സുഹൃത്തും കൂടാതെ എന്റെ എക്കാലത്തേയും പാര്‍ട്ണര്‍ ഇന്‍ ക്രൈം'. തന്‍വിയുടെ ചിത്രം പങ്കുവച്ചു കൊണ്ട് സിദ്ധാര്‍ഥ് കുറിച്ചു.

തൈക്കുടം ബ്രിഡ്ജിലൂടെയാണ് സിദ്ധാര്‍ഥ് ശ്രദ്ധേയനാവുന്നത്. ഫഹദ് ഫാസില്‍ നായകനായെത്തിയ നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലൂടെ പിന്നണി ഗാന രംഗത്തെത്തിയ സിദ്ധാര്‍ഥ് നിരവധി മ്യൂസിക്കല്‍ ആല്‍ബങ്ങളുടെയും ഭാഗമായിട്ടുണ്ട്. സംഗീതത്തിനൊപ്പം അഭിനയത്തിലും സജീവമായ താരം വികെ പ്രകാശ് സംവിധാനം ചെയ്ത റോക്ക് സ്റ്റാര്‍, കൂടെ, സോളോ തുടങ്ങിയ നിരവധി ചിത്രങ്ങളിലും അഭിനയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com