'കാത്തിരുന്നത് ഈ പൂര്‍ണതയ്ക്കുവേണ്ടി'; ഇസയുടെ ആദ്യ ക്രിസ്മസ് ആഘോഷമാക്കി ചാക്കോച്ചന്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഇസയേയും കയ്യില്‍ പിടിച്ച് പ്രിയയ്‌ക്കൊപ്പം നില്‍ക്കുന്ന ചാക്കോച്ചന്റെ ചിത്രം ആരാധകരും മനം കീഴടക്കുകയാണ്
'കാത്തിരുന്നത് ഈ പൂര്‍ണതയ്ക്കുവേണ്ടി'; ഇസയുടെ ആദ്യ ക്രിസ്മസ് ആഘോഷമാക്കി ചാക്കോച്ചന്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഇത്തവണത്തെ ക്രിസ്മസ് വളരെ സ്‌പെഷ്യലാണ്. ഇരുവരുടേയും ജീവിതത്തിലേക്ക് ഇസ വന്നതിന് ശേഷമുള്ള ആദ്യത്തെ ക്രിസ്മസ്. എല്ലാ ആഘോഷങ്ങളേയും പോലെ ക്രിസ്മസ് സന്തോഷവും ആരാധകരുമായി പങ്കിടുകയാണ് ചാക്കോച്ചന്‍. മനോഹരമായ കുടുംബ ചിത്രത്തിനൊപ്പമാണ് താരം ക്രിസ്മസ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഇസയേയും കയ്യില്‍ പിടിച്ച് പ്രിയയ്‌ക്കൊപ്പം നില്‍ക്കുന്ന ചാക്കോച്ചന്റെ ചിത്രം ആരാധകരും മനം കീഴടക്കുകയാണ്. 

പിക്ചര്‍ പെര്‍ഫക്ട്, 'ദൈവം നമ്മളെ കാത്തിരുത്തുന്നത് പൂര്‍ണ്ണതയ്ക്ക് വേണ്ടിയാണ്. ഇപ്പോഴാണ് കുടുബചിത്രം പൂര്‍ണ്ണമായത്' എന്ന കുറിപ്പോടെ രണ്ട് ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒന്നില്‍ വെള്ള വസ്ത്രം അണിഞ്ഞ് ക്രിസ്മസ് തൊപ്പിയും തലയില്‍ വെച്ച് നില്‍ക്കുകയാണ് മൂവരും. മറ്റൊരു ചിത്രം സ്റ്റൈലിഷ് ലുക്കിലാണ്. ചുവന്ന ചെക്കില്‍ മാച്ചിങ് വേഷങ്ങള്‍ അണിഞ്ഞ അതീവ സുന്ദരമായ ഒരു കുടുംബ ചിത്രം. എന്തായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com