17 വയസുള്ളപ്പോൾ പാടിയ ‘ചെമ്പക പുഷ്പം‘; 31 വർഷം മുൻപുള്ള അപൂർവ വീഡിയോ പങ്കിട്ട് എം ജയചന്ദ്രൻ; വൈറൽ

മലയാളികൾക്ക് നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് എം ജയചന്ദ്രൻ
17 വയസുള്ളപ്പോൾ പാടിയ ‘ചെമ്പക പുഷ്പം‘; 31 വർഷം മുൻപുള്ള അപൂർവ വീഡിയോ പങ്കിട്ട് എം ജയചന്ദ്രൻ; വൈറൽ

ലയാളികൾക്ക് നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് എം ജയചന്ദ്രൻ. തന്റെ വിശേഷങ്ങളെല്ലാം അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ പഴയകാലത്തെ പാട്ടുകളുടെ ഓർമകളുണർത്തുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് ജയചന്ദ്രൻ. 

31 വർഷങ്ങൾക്ക് മുൻപ് 17 വയസുള്ളപ്പോൾ ലൈവ് പാടിയ വീഡിയോയാണ് അദ്ദേഹം പങ്കിട്ടത്. ‘ചെമ്പക പുഷ്പ സുവാസിത യാമം‘ എന്ന ​പാട്ടാണ് അദ്ദേഹം പാടുന്നത്. ബന്ധുവിന്റെ വിവാഹ വിരുന്നിലാണ് ഈ ഗാനം ആലപിച്ചതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

കെ.ജി. ജോർജ് സംവിധാനം ചെയ്ത് 1982–ൽ പുറത്തിറങ്ങിയ ‘യവനിക’ എന്ന ചിത്രത്തിലെ ഗാനമാണ് ജയചന്ദ്രൻ ആലപിച്ചത്. ഒഎൻവി.കുറുപ്പ് രചിച്ച വരികൾക്ക് എംബി ശ്രീനിവാസാണ് ഈണം പകർന്നത്. കെജെ യേശുദാസ് ആണ് ഗാനം ആലപിച്ചത്. പോസ്റ്റിനു പിന്നാലെ നിരവധി പേർ കമന്റുകൾ രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ആലാപന ശൈലിയെ പലരും പ്രശംസിച്ചു

കുറിപ്പിന്റെ പൂർണ രൂപം 

3’1 വർഷങ്ങൾക്കു മുന്‍പ് ‘ചെമ്പക പുഷ്പം’ എന്ന ഗാനം ആലപിക്കുമ്പോള്‍ എനിക്ക് 17 വയസായിരുന്നു. തിരുവനന്തപുരത്ത് വച്ച് നടന്ന എന്റെ ബന്ധുവിന്റെ വിവാഹ വിരുന്നിലാണ് ഞാൻ ഈ ഗാനം ആലപിച്ചത്. കൃത്യമായി പറഞ്ഞാൽ 1988 ഡിസംബർ മൂന്നിനായിരുന്നു അത്. ഈ വീഡിയോ എനിക്ക് സമ്മാനിച്ചതിന് സുജാത ചേച്ചിയോട് ഞാൻ നന്ദി പറയുന്നു’. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com