കുഞ്ഞിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു; പ്രമുഖ ബോളിവുഡ് താരം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍

മൂന്ന് വയസ്സുകാരനായ മകനൊപ്പമുള്ള ചിത്രമാണ് മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കുശാല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്
കുഞ്ഞിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു; പ്രമുഖ ബോളിവുഡ് താരം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍

മുംബൈ:  പ്രമുഖ ബോളിവുഡ് താരം കുശാല്‍ പഞ്ചാബി ആത്മഹത്യ ചെയ്ത നിലയില്‍. മുംബൈയിലെ വീട്ടിലാണ് നടനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 37 വയസ്സായിരുന്നു. കുശാലിന്റെ സുഹൃത്തും നടനുമായ കരണ്‍വീര്‍ ബൊഹ്‌റയാണ് മരണവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 

ബോളിവുഡ് ലോകം ഞെട്ടലോടെയാണ് ഈ ദുരന്തവാര്‍ത്ത കേട്ടത്. ഇന്നലെ രാത്രിയിലാണ് കുശാലിനെ സ്വന്തം വീട്ടില്‍ കെട്ടിതൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഇന്ന് വൈകീട്ട് നാല് മണിക്ക് മൃതദേഹം സംസ്‌കരിക്കും.

&nb

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com