ആരാധികയുമായി ഹെലികോപ്റ്ററില്‍ പറന്ന് പൃഥ്വിരാജ്; വൈറലായി വിഡിയോ

ബിജിത ജനാര്‍ദനന്‍ എന്ന ആരാധികയാണ് പൃഥ്വിരാജിനൊപ്പം ഹെലികോപ്റ്ററില്‍ പറന്നത്
ആരാധികയുമായി ഹെലികോപ്റ്ററില്‍ പറന്ന് പൃഥ്വിരാജ്; വൈറലായി വിഡിയോ

സൂപ്പര്‍താരവും ആരാധകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറഞ്ഞ ഡ്രൈവിങ് ലൈസന്‍സ് സൂപ്പര്‍ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ആരാധകരുമൊന്നിച്ചുള്ള നിരവധി പരിപാടികളിലാണ് താരം പങ്കെടുത്തത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത് പൃഥ്വിരാജ് ആരാധകര്‍ക്കൊപ്പം നടത്തിയ ഹെലികോപ്റ്റര്‍ യാത്രയാണ്. 

ബിജിത ജനാര്‍ദനന്‍ എന്ന ആരാധികയാണ് പൃഥ്വിരാജിനൊപ്പം ഹെലികോപ്റ്ററില്‍ പറന്നത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഡ്രൈവിങ് ലൈസന്‍സ് ടീം നടത്തിയ മത്സരത്തില്‍ നിന്നും വിജയികളായ നാലുപേര്‍ക്കാണ് പൃഥ്വിക്കൊപ്പം ഹെലികോപ്റ്ററില്‍ പറക്കാനുള്ള അവസരം ലഭിച്ചത്. ബിജിതയെ കൂടാതെ ഹാരിസ് പാലത്, അരുണ്‍ കെ. ചെറിയാന്‍, ജിഷ്ണു രാജീവ് എന്നിവരും പൃഥ്വിരാജിനൊപ്പം ഹെലികോപ്റ്ററില്‍ യാത്ര ചെയ്തു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം എന്നീ സ്ഥലങ്ങളിലൂടെയായിരുന്നു യാത്ര. 

ഡ്രൈവിങ് ലൈസന്‍സില്‍ സൂപ്പര്‍താരമായിട്ടാണ് പൃഥ്വിരാജ് എത്തിയത്. മൂന്ന് മാസത്തേക്ക് സിനിമയില്‍ നിന്ന് അവധിയെടുത്തിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ആടുജീവിതത്തില്‍ അഭിനയിക്കുന്നതിനായി ഭാരം കുറയ്ക്കാന്‍ വേണ്ടിയാണ് ഇടവേളയെടുത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com