പ്ലേറ്റില്‍ താളമിട്ട് ഗോപി സുന്ദര്‍, പാട്ടുപാടി ഹിരണ്‍മയി; അവരുടെ ചുമ്മാചുമ്മാ നിമിഷങ്ങള്‍; വിഡിയോ

ക്രിസ്മസ് ആഘോഷത്തിന്റെ മനോഹര നിമിഷങ്ങളാണ് ഹിരണ്‍മയി ആരാധകര്‍ക്കായി പങ്കുവെച്ചത്
പ്ലേറ്റില്‍ താളമിട്ട് ഗോപി സുന്ദര്‍, പാട്ടുപാടി ഹിരണ്‍മയി; അവരുടെ ചുമ്മാചുമ്മാ നിമിഷങ്ങള്‍; വിഡിയോ

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അഭയഹിരണ്‍മയിയും തങ്ങളുടെ മനോഹര നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനംകവരുകയാണ് ഇരുവരുടേയും പ്രണയ നിമിഷങ്ങള്‍. ക്രിസ്മസ് ആഘോഷത്തിന്റെ മനോഹര നിമിഷങ്ങളാണ് ഹിരണ്‍മയി ആരാധകര്‍ക്കായി പങ്കുവെച്ചത്.  

സോഫയില്‍ ഇരുന്ന് ഗോപി സുന്ദറിന്റെ താളത്തിനൊത്ത് പാട്ടുപാടുകയാണ് ഹിരണ്‍മയി. തബലയിലും മൃദംഗത്തിലും പ്രാവീണ്യമുള്ള ഗോപി അലൂമിനിയം പ്ലേറ്റിലാണ് താളമിടുന്നത്. മനസ്സിനക്കരെ എന്ന ചിത്രത്തിലെ ചെണ്ടയ്‌ക്കൊരു കോലുണ്ടെടാ എന്ന ഗാനമാണ് ഗോപിയോട് ചേര്‍ന്നിരുന്ന് ഹിരണ്‍മയി പാടുന്നത്. എന്റെ ക്രിസ്മസ് പാപ്പയ്‌ക്കൊപ്പം.. ഞങ്ങളുടെ ചുമ്മാ ചുമ്മാ നിമിഷങ്ങള്‍.. എന്ന കുറിപ്പിനോടൊപ്പമാണ് ഹിരണ്‍മയി  ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

കുറച്ചുനാള്‍ മുന്‍പാണ് ഗോപി സുന്ദറുമായി പ്രണയത്തിലാണെന്ന് ഹിരണ്‍മയി തുറന്നു പറഞ്ഞത്. ഇതിന് പിന്നാലെ ഇവര്‍ക്ക് രൂക്ഷമായ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com