'യുവതാരങ്ങള്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നത് അഭ്യൂഹം മാത്രം, തെളിവുകളില്ല'; ഋഷിരാജ് സിങ്

ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള പരാതികളോ തെളിവുകളോ ഇതുവരെ ലഭ്യമായിട്ടില്ല
'യുവതാരങ്ങള്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നത് അഭ്യൂഹം മാത്രം, തെളിവുകളില്ല'; ഋഷിരാജ് സിങ്

റിയാദ്: മലയാള സിനിമയിലെ യുവതാരങ്ങള്‍ക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള നിര്‍മാതാക്കളുടെ ആരോപണത്തെ തള്ളി ജയില്‍ ഡിജിപി ഋഷിരാജ് സിങ്. സിനിമാകാര്‍ക്കിടയില്‍ ലഹരിമരുന്ന് ഉപയോഗം കൂടുതലാണെന്നതു ഊഹാപോഹം മാത്രമെന്നാണ് ഋഷിരാജ് സിങ്ങ് പറഞ്ഞു. റിയാദില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഇപ്പോള്‍ പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണ്. ഇതിന് അടിസ്ഥാനമില്ല. ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള പരാതികളോ തെളിവുകളോ ഇതുവരെ ലഭ്യമായിട്ടില്ല. ഊഹാപോഹങ്ങള്‍ വച്ച് എന്തു ചെയ്യാനാകും. താന്‍ എക്‌സൈസ് കമ്മീഷണറായിരുന്നപ്പോള്‍ ഇതുസംബന്ധിച്ച പരാതികള്‍ ലഭിച്ചിരുന്നില്ലെന്നും ഋഷിരാജ് സിങ് പറഞ്ഞു.

ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലാണ് നിര്‍മാതാക്കളുടെ സംഘടന മലയാള സിനിമാരംഗത്തു ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്നു ആരോപിച്ചത്. ഷെയിന്‍ നിഗം അടക്കം യുവതലമുറയിലെ ഒരു വിഭാഗം നടന്‍മാര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com