ഉയിരില്‍ തൊട്ട് ഷെയ്‌നിന്റെ പ്രണയം; കുമ്പളങ്ങി നൈറ്റ്‌സിലെ ഗാനം പുറത്ത്

ഉയിരില്‍ തൊട്ട് ഷെയ്‌നിന്റെ പ്രണയം; കുമ്പളങ്ങി നൈറ്റ്‌സിലെ ഗാനം പുറത്ത്

സുഷിന്‍ ശ്യാം സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷും അന്നെ അമിയും ചേര്‍ന്നാണ്

ഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന കുമ്പളങ്ങി നൈറ്റ്‌സിലെ പ്രണയ ഗാനം എത്തി. ഉയിരില്‍ തൊടും എന്ന ഗാനത്തില്‍ ഷെയ്ന്‍ നിഗത്തിന്റെ പ്രണയമാണ് കാണിക്കുന്നത്. പുതുമുഖ നടി അന്ന ബെന്നാണ് ഷെയ്‌നിന്റെ പ്രണയിനി. ചുരുണ്ട മുടിയുള്ള മനോഹരമായി ചിരിക്കുന്ന സുന്ദരി ഇതിനോടകം ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. സുഷിന്‍ ശ്യാം സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷും അന്നെ അമിയും ചേര്‍ന്നാണ്. അന്‍വര്‍ അലിയുടേയതാണ് വരികള്‍. 

ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ് ഗാനം. ഫഹദ് ഫാസില്‍ വില്ലന്‍ കഥാപാത്രമായി എത്തുന്ന ചിത്രം ഫെബ്രുവരി ഏഴിനാണ് തീയെറ്ററില്‍ എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയ്‌ലറും എല്ലാം ഇതിനോടകം ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്ന ശ്യാം പുഷ്‌കരനാണ്. നസ്രിയ നസിം, ദിലീഷ് പോത്തന്‍, ശ്യം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com