വിശ്വസിക്കാനായില്ല, ഞാന്‍ എന്നെതന്നെ നുളളി നോക്കി: മോഹന്‍ലാലുമായുളള കൂടിക്കാഴ്ചയെ കുറിച്ച് പ്രിയവാര്യര്‍ 

നടന്‍ മോഹന്‍ലാലിനെ കണ്ട സന്തോഷം പങ്കുവെച്ച് നടി പ്രിയ വാര്യര്‍
വിശ്വസിക്കാനായില്ല, ഞാന്‍ എന്നെതന്നെ നുളളി നോക്കി: മോഹന്‍ലാലുമായുളള കൂടിക്കാഴ്ചയെ കുറിച്ച് പ്രിയവാര്യര്‍ 

കൊച്ചി:നടന്‍ മോഹന്‍ലാലിനെ കണ്ട സന്തോഷം പങ്കുവെച്ച് നടി പ്രിയ വാര്യര്‍. 'എനിക്ക് ഇത് വിശ്വസിക്കാനായില്ല. വിശ്വാസമാവാതെ ഞാന്‍ എന്നെതന്നെ നുളളി നോക്കി' പ്രിയവാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇതിഹാസതാരത്തെ കണ്ടത് ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് താന്‍ കാണുന്നത്. അദ്ദേഹത്തൊടൊപ്പം കുറച്ചുനേരം ചെലവഴിക്കാന്‍ സാധിച്ചതും  ഭാഗ്യമായി കരുതുന്നു. ഭാവിയിലെ തന്റെ സിനിമാപ്രവര്‍ത്തനങ്ങള്‍ക്ക് അനുഗ്രഹാശിസ്സുകള്‍ തേടി അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് വന്ദിച്ചതായും പ്രിയവാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'പത്മഭൂഷണ്‍ പത്മശ്രീ ഭരത്‌ഡോക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ സാര്‍, നമ്മുടെ സ്വന്തം ലാലേട്ടന്‍' എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയവാര്യരുടെ കുറിപ്പ് അവസാനിക്കുന്നത്.

പ്രിയ പ്രധാന വേഷത്തിലെത്തുന്ന ഒരു അഡാര്‍ ലവ് റിലീസിംഗിന് ഒരുങ്ങുകയാണ്. പല കാരണങ്ങള്‍ കൊണ്ടും വൈകിയ ചിത്രം ഫെബ്രുവരി 14ന് എത്തും. അതേസമയം പ്രിയ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ബോളിവുഡ് സിനിമ 'ശ്രീദേവി ബംഗ്ലാവിലാണ് പ്രിയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി തുറന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com