തടിച്ചിയെന്നു വിളിച്ചോളൂ, എനിക്കൊന്നുമില്ല: നേഹാ ധൂപിയ

ടെലിവിഷന്‍ ജഡ്ജും പഴയ ബ്യൂട്ടി ക്വീനുമായ ഒരു താരം ഒരു ഫോട്ടോ ട്വീറ്റ് ചെയ്ത് കൊണ്ട് പറഞ്ഞ വാചകങ്ങളാണ് വിവാദമായത്.
തടിച്ചിയെന്നു വിളിച്ചോളൂ, എനിക്കൊന്നുമില്ല: നേഹാ ധൂപിയ

2002ലെ മിസ് യൂണിവേഴ്‌സ് ആയി പിന്നീട് സിനിമയില്‍ സജീവമായ നേഹ ധൂപിയ ഇന്ന് അറിയപ്പെടുന്ന ബോളിവുഡ് നടിയാണ്. കഴിഞ്ഞ മേയില്‍ ആയിരുന്നു നേഹയുടെ വിവാഹം. ഇപ്പോള്‍ താരം ഒരു കുഞ്ഞിന്റെ അമ്മയുമാണ്. ഇതിനിടെ താന്നെ വണ്ണത്തിന്റെ പേരില്‍ കളിയാക്കിയതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് താരം.

ശരീരവണ്ണത്തിന്റെ പേരിലുള്ള കളിയാക്കലുകള്‍ തന്നെ ബാധിക്കുന്നേയില്ലെന്നാണ് നേഹ പറയുന്നത്. അതേസമയം തനിക്ക് തന്റെ മകള്‍ക്ക് വേണ്ടി ഉത്സാാഹവും ആരോഗ്യവുമുള്ള അമ്മയായി മാറണമെന്നും നേഹ പറയുന്നു. കഴിഞ്ഞ നവംബര്‍ 18നാണ് നേഹ തന്റെ മകല്‍ മെഹറിന് ജന്‍മം നല്‍കിയത്.

വണ്ണത്തെച്ചുറ്റിപ്പറ്റിയുള്ള ഈ സംസാരത്തിന് കാരണമുണ്ട്. ഒരു മാഗസിന്‍ കവറില്‍ വന്ന തന്റെ ഒരു ഫോട്ടോ നേഹ ട്വീറ്റ് ചെയ്തിരുന്നു. വിവാഹത്തിന് ശേഷം നേഹ ധൂപിയ ഞെട്ടിപ്പിക്കുന്ന തരത്തില്‍ വണ്ണം വെച്ചു എന്നായിരുന്നു അത്.

'ഞാന്‍ ഇത്തരം കമന്റുകളെ ശ്രദ്ധിക്കുന്നേയില്ല. ശരീരവണ്ണത്തിന്റെ പേരിലുള്ള കളിയാക്കലുകള്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്‌നമല്ല'- തുമ്ഹാരി സുലുവിലെ നായിക ഈ വിഷയത്തില്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. എന്നാല്‍ താനിനെ ഒരു വലിയ പ്രശ്‌നമായിത്തന്നെയാണ് കാണുന്നത് എന്നാണ് നേഹ പറയുന്നത്. 

'ശരീര വണ്ണത്തിന്റെ പേരിലുള്ള കാളിയാക്കലുകള്‍ നേരിടുന്നത് സെലിബ്രിറ്റികള്‍ മാത്രമല്ല. സാധാരണക്കാരും ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടി വരുന്നു. അതിനാല്‍ ഇത് അഭിസംബോധന ചെയ്യപ്പെടേണ്ട പ്രശ്‌നം തന്നെയാണ'- നേഹ വ്യക്തമാക്കി. തന്റെ കുഞ്ഞിന് വേണ്ടി ആരോഗ്യവതി ആകേണ്ട ആവശ്യമുണ്ടെന്നും നേഹ കൂട്ടിച്ചേര്‍ത്തു.

38കാരിയായ നേഹ എല്ലാ ദിവസവും വര്‍ക്കൗട്ട് ചെയ്യുമെന്നും ചില ദിവസങ്ങളില്‍ രണ്ട് തവണ വര്‍ക്കൗട്ട് ചെയ്യാറുണ്ടെന്നും പറയുന്നു. ബോളിവുഡ് നടന്‍ അംഗദ് ബേഡിയെയാണ് നേഹ വിവാഹം കഴിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹച്ചടങ്ങുകള്‍ നടന്നത് സിഖ് ആചാരപ്രകാരമായിരുന്നു.

നേവി ഉദ്യോഗസ്ഥനായ പ്രദീപ് സിംഗ് ധൂപിയയുടെയും മന്ദീപറിന്റെയും മകളായി കൊച്ചിയിലായിരുന്നു നേഹയുടെ ജനനം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മിന്നാരത്തിലൂടെ ബാലതാരമായാണ് നേഹ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മഞ്ജു എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. 2002ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം നേഹ സ്വന്തമാക്കി.  2002ലെ തന്നെ മിസ്സ് യൂണിവേഴ്‌സ് മത്സരത്തിലും നേഹ പങ്കെടുത്തു. നായികയും സഹനടിയുമായി അറുപതോളം ചിത്രത്തില്‍ നേഹ അഭിനയിച്ചു. ടെലവിഷന്‍ ചാനലുകളില്‍ അവതാരകയായും നേഹ സജീവമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com