ക്യാന്‍സര്‍ തോറ്റു, സിനിമയിലേക്ക് മടങ്ങിയെത്തി സൊനാലി; സന്തോഷം പങ്കുവെച്ച് താരം

മാസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ വീണ്ടും സിനിമയിലേക്ക് തിരികെയെത്തിയിരിക്കുകയാണ് സൊനാലി
ക്യാന്‍സര്‍ തോറ്റു, സിനിമയിലേക്ക് മടങ്ങിയെത്തി സൊനാലി; സന്തോഷം പങ്കുവെച്ച് താരം

താന്‍ ക്യാന്‍സറിന്റെ പിടിയിലാണെന്ന ബോളിവുഡ് നടി സൊനാലി ബെന്ദ്രയുടെ വെളിപ്പെടുത്തല്‍ ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. തുടര്‍ന്ന് ചികിത്സക്കായി സൊനാലി യുഎസിലേക്ക് പോയി. മാസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ വീണ്ടും സിനിമയിലേക്ക് തിരികെയെത്തിയിരിക്കുകയാണ് സൊനാലി. ജോലിയിലേക്ക് തിരികെ എത്തിയതിന്റെ സന്തോഷം പങ്കുവെക്കാനും സൊനാലി മറന്നില്ല. 

തന്റെ തിരിച്ചുവരവിനെ സ്വപ്‌നതുല്യം എന്നാണ് താരം വിശേഷിപ്പിച്ചത്. രോഗത്തെ മറികടന്നതോടെ ജീവിത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും കൂടുതല്‍ മികച്ചതായി എന്നാണ് താരം പറയുന്നത്. ജോലിയിലേക്ക് തിരികെ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇത് എത്രത്തോളം മനോഹരമാണെന്ന് പറയാന്‍ വാക്കുകള്‍ ഇല്ലെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ താരം കുറിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്റെ മനോവികാരങ്ങള്‍ വളരെ ഉയര്‍ന്നിരിക്കുകയായിരുന്നു. ഇപ്പോള്‍ ഈ വികാരങ്ങളെ തന്റെ ജോലിയ്ക്ക് ആവശ്യമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും സൊനാലി കുറിച്ചു. 

ജൂലൈയാണ് തനിക്ക് ക്യാന്‍സറാണെന്ന വിവരം താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. തുടര്‍ന്ന് ചികില്‍സയ്ക്കായി ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്നു. അവിടെ വച്ച് തന്റെ രോഗാവസ്ഥയെക്കുറിച്ചും ചികില്‍സയ്ക്കിടെ അനുഭവപ്പെട്ട ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ചും താരം ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഡിസംബറിലാണ് ചികിത്സ കഴിഞ്ഞ സൊനാലി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com