'ഫോട്ടോഗ്രാഫറും നിങ്ങളുടെ വീട്ടിലാണോ താമസം?'; നിക്കിന്റെ നെഞ്ചില്‍ തലചായ്ച്ച് ഉറങ്ങുന്ന പ്രിയങ്കയുടെ ഫോട്ടോയെ ട്രോളി ആരാധകര്‍

സ്വകാര്യ ജീവിതത്തെ സ്വകാര്യമാക്കി വെക്കണം എന്ന ഉപദേശവും ആരാധകരില്‍ ചിലര്‍ നല്‍കുന്നുണ്ട്
'ഫോട്ടോഗ്രാഫറും നിങ്ങളുടെ വീട്ടിലാണോ താമസം?'; നിക്കിന്റെ നെഞ്ചില്‍ തലചായ്ച്ച് ഉറങ്ങുന്ന പ്രിയങ്കയുടെ ഫോട്ടോയെ ട്രോളി ആരാധകര്‍

ര്‍ത്താവ് നിക്ക് ജൊനാസിന്റെ നെഞ്ചില്‍ തലചായ്ച്ച് ഉറങ്ങുന്ന പ്രിയങ്ക ചോപ്ര. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ബോളിവുഡ് സുന്ദരിയുടെ ചിത്രം ആരുടേയും മനസ് കീഴടക്കും. ഹോം എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ താരദമ്പതികളുടെ സ്വകാര്യ വേളയിലേക്ക് എങ്ങനെ ഫോട്ടോഗ്രാഫര്‍ എത്തി എന്നാണ് ഒരു വിഭാഗം ആരാധകരുടെ ചോദ്യം. 

പോസ്റ്റിന് താഴെ ട്രോളുകള്‍ കൊണ്ട് നിറയ്ക്കുകയാണ് ആരാധകര്‍. ഫോട്ടോ എടുത്ത ആളിനെയാണ് കൂടുതല്‍ പേര്‍ക്കും അറിയേണ്ടത്. നിങ്ങളുടെ ഫോട്ടോഗ്രാഫര്‍ നിങ്ങള്‍ക്കൊപ്പമാണോ താമസം എന്നാണ് ഒരു ആരാധകന്റെ ചോദ്യം. പ്രിയങ്കയുടെ നായക്കുട്ടിയായിരിക്കും ചിത്രം എടുത്തത് എന്നാണ് ചിലരുടെ കമന്റ്. സ്വകാര്യ ജീവിതത്തെ സ്വകാര്യമാക്കി വെക്കണം എന്ന ഉപദേശവും ആരാധകരില്‍ ചിലര്‍ നല്‍കുന്നുണ്ട്. ഫോട്ടോഗ്രാഫര്‍ ഇല്ലാതെ കുറച്ച് സമയം ചെലവഴിച്ചുനോക്കൂ നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കും രസകരമായി തോന്നുമെന്നുമാണ് പറയുന്നത്. 

എന്നാല്‍ താരങ്ങള്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. ഇത്ര മനോഹരമായ ചിത്രത്തെക്കുറിച്ച് മോശം പറയാന്‍ എങ്ങനെ തോന്നുന്നു എന്നാണ് ഇവരുടെ ചോദ്യം. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇരുവരുടേയും സ്വകാര്യ ചിത്രം. 

ഇതിന് മുന്‍പ് കൊഹ്ലിയും അനുഷ്‌കയും ഇതേ ആരോപണം നേരിട്ടിരുന്നു. അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം എടുക്കാന്‍ ഫോട്ടോഗ്രാഫറേയംു കൊണ്ടുപോയോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com