വെള്ള തലമുടി, കൈ നിറയെ ടാറ്റു; അനുഷ്‌ക ലുക്ക് മാറ്റിയോ? ആരാധകരെ ഞെട്ടിച്ച് അമേരിക്കന്‍ ഗായിക
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th February 2019 12:04 PM |
Last Updated: 05th February 2019 12:04 PM | A+A A- |
ബോളിവുഡിലെ സൂപ്പര്‍ നായികയാണ് അനുഷ്‌ക ശര്‍മ. ഷാരുഖ് ഖാന്റെ നായികയായി അരങ്ങേറ്റം കുറിച്ച താരം വളരെപ്പെട്ടെന്നാണ് ആരാധകരുടെ മനസ് കീഴടക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ് ലിയെ വിവാഹം കഴിച്ച ശേഷവും സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ചാ വിഷയമാണ് അനുഷ്‌ക. മുടി കളര്‍ ചെയ്ത് ശരീരം മുഴുവന്‍ പച്ച കുത്തി വളരെ വ്യത്യസ്തയായ ലുക്കിലുള്ള ഒരു അനുഷ്‌കയാണ് ആരാധകരുടെ ഉറക്കം കളഞ്ഞിരിക്കുന്നത്. മുടികളര്‍ ചെയ്തത് അനുഷ്‌കയല്ല അനുഷ്‌കയുടെ അപരയാണ്. അമേരിക്കന്‍ ഗായിക ജൂലിയ മൈക്കിള്‍സ്.
ഒറ്റനോട്ടത്തില്‍ മാത്രമല്ല, കുറച്ചു നേരം ശ്രദ്ധിച്ച് നോക്കിയാലും യഥാര്‍ത്ഥ അനുഷ്‌ക ശര്‍മയെ തിരിച്ചറിയാന്‍ കുറച്ച് കഷ്ടപ്പെടും എന്നാണ് ആരാധകര്‍ പറയുന്നത്. ഇരുവരുടേയും മുടിയുടെ കളറിലുള്ള വ്യത്യാസം മാത്രമാണ് തിരിച്ചറിയാനുള്ള വഴി. മുടി കൂടി കളര്‍ ചെയ്താല്‍ ഒട്ടും തിരിച്ചറിയാതെയാകും. എന്തായാലും പ്രിയ താരത്തിന്റെ 'ഇരട്ടസഹോദരി'യെ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.
അത്ര സാമ്യമുള്ള അപരനെ തങ്ങള്‍ ആദ്യമായിട്ടാണ് കാണുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇരുവരുടേയും ചിത്രങ്ങള്‍ വൈറലാവുകയാണ്. അനുഷ്‌കയുടെ പ്രതിബിബത്തേക്കാള്‍ സാമ്യമുണ്ട് ജൂലിയയ്‌ക്കെന്നാണ് ചില ആരാധകരുടെ കമന്റ്.
പോപ് സിംഗറും എഴുത്തുകാരിയുമാണ് 25 കാരിയായ ജൂലിയ. തന്റെ അപരയെക്കുറിച്ച് ബോളിവുഡ് സുന്ദരി എന്തുപറയും എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.