ചീറിപ്പാഞ്ഞ് താരപുത്രന്റെ വാഹനം, പൊലീസും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു

വാഹനം നിര്‍ത്താതെ പോയതോടെ പൊലീസ്, ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ വിവരം അറിയിച്ചു
ചീറിപ്പാഞ്ഞ് താരപുത്രന്റെ വാഹനം, പൊലീസും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു

ഗതാഗത നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി അമിത വേഗതയില്‍ പാഞ്ഞ താരപുത്രനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. നടന്‍ ബാബുരാജിന്റെ മകന്‍ അക്ഷയ്(24)നെയാണ് ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന് ശേഷം 500 രൂപ പിഴ ഈടാക്കി വിട്ടയച്ചത്. 

ഞായറാഴ്ചയായിരുന്നു സംഭവം. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ പത്താം മൈലിന് സമീപം വേഗപരിശോധന നടത്തുകയായിരുന്നു പൊലീസ് അക്ഷയുടെ ആഡംബര കാറിന് നേരെ കൈകാണിച്ചു. എന്നാല്‍ അക്ഷയ് കാര്‍ നിര്‍ത്താതെ പോയി. വാഹനം നിര്‍ത്താതെ പോയതോടെ പൊലീസ്, ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ വിവരം അറിയിച്ചു. 

വിവരം കിട്ടിയതിന് പിന്നാലെ അടിമാലി സെന്റര്‍ ജങ്ഷനില്‍ കാര്‍ തടയുവാന്‍ പൊലീസ് നിലയുറപ്പിച്ചു. പൊലീസിന്റെ നീക്കം കണ്ടതോടെ പ്രദേശവാസികളും ഒപ്പം കൂടി. ഇവിടേക്ക് ചീറിപ്പാഞ്ഞെത്തിയ വാഹനം പൊലീസും പ്രദേശവാസികളും ചേര്‍ന്ന് തടഞ്ഞു. പിന്നാലെ പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു. ചോദ്യം ചെയ്തപ്പോഴാണ് ബാബുരാജിന്റെ മകനാണെന്ന് വ്യക്തമായത്. 

കാര്‍ പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് അമിത വേഗതയ്ക്ക് 500 രൂപ പിഴയിടാക്കിയതിന് ശേഷം വിട്ടയച്ചു. പൊലീസ് കൈകാണിച്ചത് താന്‍ കണ്ടില്ലെന്നായിരുന്നു അക്ഷയുടെ വിശദീകരണം. ബാബുരാജിന്റെ ആദ്യ വിവാഹ ബന്ധത്തിലുള്ള മകനാണ് അക്ഷയ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com