ഞങ്ങളുടെ സമയം ശരിയല്ല; അക്ഷയ്കുമാറിന്റെ കൂടെ അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കി കിംഗ് ഖാന്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 06th February 2019 05:41 AM |
Last Updated: 06th February 2019 05:41 AM | A+A A- |

ഏറെകാലങ്ങളായി ബോളിവുഡില്‍ നിറഞ്ഞ് നില്‍ക്കുന്ന താരങ്ങളാണ് ഷാരൂഖ് ഖാനും അക്ഷയ് കുമാറും. എന്നാല്‍ ഇരുവരെയും ഒന്നിച്ചൊരു ഫ്രെയിമില്‍ കണ്ടിട്ടുണ്ടോ ചോദിച്ചാല്‍ ഇല്ല എന്ന് തന്നെയാണ് ഉത്തരം. താരങ്ങള്‍ ഒന്നിച്ചഭിനയിക്കാതിരിക്കാന്‍ പ്രത്യേക കാരണമുണ്ടെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്.
എന്താണ് ഒരുമിച്ച് അഭിനയിക്കാത്തത് എന്ന് ചോദിച്ചപ്പോഴാണ് ഷാരൂഖ് കാരണം വ്യക്തമാക്കിയത്. ''അക്ഷയ് കുമാറിനെപ്പോലെ നേരത്തെ എഴുന്നേല്‍ക്കുന്ന ആളല്ല ഞാന്‍. അക്ഷയ് ഉണരുമ്പോള്‍ ഞാന്‍ ഉറങ്ങാന്‍ പോകുകയാകും. അക്ഷയുടെ ദിനം വളരെ നേരത്ത തുടങ്ങും. ഞാന്‍ ജോലി ചെയ്ത് തുടങ്ങുമ്പോഴേക്ക് അക്ഷയ് എല്ലാം പാക്ക് ചെയ്ത് വീട്ടില്‍ പോകാന്‍ തുടങ്ങുകയായിരിക്കും. അങ്ങനെ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ അക്ഷയ്ക്ക് കഴിയും. എന്നപ്പോലെ രാത്രി ജോലി ചെയ്യാന്‍ ഇഷ്ടമുള്ളവര്‍ കുറവാണ്''- ഷാരൂഖ് പറയുന്നു.
അതുകൊണ്ട് തന്നെയാകാം ഞങ്ങളെ ഒരുമിച്ച് കാണാത്തതെന്ന് ഷാരൂഖ് പറയുന്നു. ഇനിയെങ്ങാനും ആരെങ്കിലും രണ്ടുപേരെയും വെച്ച് സിനിമ ചെയ്താല്‍, ലൊക്കേഷനില്‍ പരസ്പരം കണ്ടുമുട്ടില്ലെന്നും ഷാരൂഖ് പറഞ്ഞു. അക്ഷയ്‌ക്കൊപ്പം സിനിമ ചെയ്യണമെന്നുണ്ടെങ്കിലും തങ്ങളുടെ സമയത്തിലാണ് പ്രശ്‌നമെന്ന് താരം വ്യക്തമാക്കി.