നയണ്‍  'സ്‌ട്രെയിഞ്ചര്‍ തിങ്ക്‌സി'ന്റെ മലയാളം പതിപ്പോ?; പൃഥ്വിരാജിന്റെ മറുപടി ഇങ്ങനെ

പ്രശസ്തമായ അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ വെബ് ടെലിവിഷന്‍ സീരീസ് 'സ്‌ട്രെയിഞ്ചര്‍ തിങ്ക്‌സി'ന്റെ മലയാളം പതിപ്പാണോ പൃഥ്വിരാജിന്റെ പുതിയ മലയാള ചിത്രം 'നയണ്‍'?
നയണ്‍  'സ്‌ട്രെയിഞ്ചര്‍ തിങ്ക്‌സി'ന്റെ മലയാളം പതിപ്പോ?; പൃഥ്വിരാജിന്റെ മറുപടി ഇങ്ങനെ

പ്രശസ്തമായ അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ വെബ് ടെലിവിഷന്‍ സീരീസ് 'സ്‌ട്രെയിഞ്ചര്‍ തിങ്ക്‌സി'ന്റെ മലയാളം പതിപ്പാണോ പൃഥ്വിരാജിന്റെ പുതിയ മലയാള ചിത്രം 'നയണ്‍'? അതിന് താരം നല്‍കുന്ന മറുപടി ഇങ്ങനെയാണ്: നയണ്‍ സ്‌ട്രെയിഞ്ചര്‍ തിങ്ക്‌സിന്റെ മലയാളമല്ല. ഇന്നത്തെ കാലത്ത് അങ്ങനെ മോഷ്ടിക്കാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? പ്രത്യേകിച്ചും സോണി പികചേഴ്‌സ് പോലുള്ള ഇന്റര്‍ നാഷ്ണല്‍ കമ്പനി ഇതില്‍ ഇടപെട്ടിരിക്കുന്ന സാഹചര്യത്തില്‍ -പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. നയണിന്റെ റിലീസിനെ കുറിച്ച് ഫെയ്‌സ്ബുക്ക് ലൈവിലൂടെ സംസാരിക്കവെയാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്. 

ചിത്രം ഹോളിവുഡ് ത്രില്ലിങ് അല്ല, മലയാളി ത്രില്ലിങ് സിനിമയാണ്. ഹോളിവുഡ് ആണോ ലോകസിനിമയിലെ സ്റ്റാന്‍ഡേര്‍ഡ്, അതൊക്കെ ചര്‍ച്ച ചെയ്യേണ്ടതാണെന്നും പൃഥ്വി പറഞ്ഞു. നയണിനെ ഹൊറര്‍ സിനിമയെന്നൊ ത്രില്ലര്‍ സിനിമയെന്നൊ തരംതിരിക്കാന്‍ സാധിക്കില്ല. എസ്രയുമായി  താരതമ്യം ചെയ്യേണ്ടതില്ലെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. 

തനിക്ക് ഒരു മാസ്സ് ചിത്രം ചെയ്യാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ഫൈറ്റ് സീന്‍ ചെയ്താല്‍ അത് നല്ല മാസ് പടം ആകില്ല. അതിന് നല്ല സ്‌ക്രിപ്റ്റ് വേണം. മാസ്സ് ചിത്രത്തില്‍ അഭിനയിക്കണം എന്ന് ആഗ്രഹമുണ്ട്. ഉടനെ പ്രതീക്ഷിക്കാം. 

നയണിന്റെ തിരക്കഥയോട് വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് പറഞ്ഞ പൃഥ്വി, പല നിര്‍മ്മാതാക്കള്‍ക്കും സിനിമയുടെ കഥ ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെന്നും വ്യക്തമാക്കി. വിട്ടുവീഴ്ചയില്ലാതെ ഒരു തിരക്കഥ മലയാള സിനിമയുടെ പരിമിതികളില്‍ നിന്ന് നല്ല സിനിമ ചെയ്യാന്‍ സാധിച്ചുവെന്നത് വലിയ കാര്യമാണ്-അദ്ദേഹം പറഞ്ഞു. 

മമ്മൂട്ടിയെ വെച്ച് സിനിമ എടുക്കാന്‍ വെറുതെ ഒരു തിരക്കഥയുമായി പോയാല്‍ അത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമായിരിക്കുമെന്നും മോഹന്‍ലാലിനെ വെച്ച് താന്‍ സംവിധാനം ചെയ്ത ലൂസിഫറിന്റെ ട്രെയിലര്‍ ഉടന്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

നവാഗതനായ ജനൂസ് മുഹമ്മദ് മജീദ് സംവിധാനം ചെയ്തിരിക്കുന്ന നയണ്‍ നിര്‍മ്മിച്ചിരിക്കുന്നത് സോണി പിക്‌ചേഴ്‌സാണ്. നാളെയാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com