നീതാനെ നീതാനെ എന്ന ഗാനവുമായി ഷക്കീല; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th February 2019 09:31 PM |
Last Updated: 07th February 2019 09:31 PM | A+A A- |

സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്ക് കൊണ്ട് വൈറലാവുകയാണ് ഷക്കീലയുടെ ടിക് ടോക് വിഡിയോ. 'മെര്‍സലി'ലെ നീതാനെ നീതാനെ എന്ന സൂപ്പര്‍ഹിറ്റ് ഗാനവുമായാണ് ഷക്കീല എത്തുന്നത്. തന്റെ സുഹൃത്തിനൊപ്പമാണ് വിഡിയോയില്‍ താരം എത്തിയിരിക്കുന്നത്.
'ഒടുവില്‍ ഷക്കീല ചേച്ചിയും വന്നേ' എന്ന അടിക്കുറിപ്പോടെ ഒട്ടേറേ പേരാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 2017ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം മെര്‍സലിലെതാണു ഗാനം. ശ്രേയ ഘോഷാലും എ.ആര്‍. റഹ്മാനും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. റഹ്മാന്റെ തന്നെയാണു സംഗീതം.