അന്ന് 500 രൂപ പോലും കൈയിലില്ല, ഇന്ന് കോടിശ്വരന്‍, എല്ലാത്തിനും അച്ഛനോട് കടപ്പാട്; അനുഭവം തുറന്ന് പറഞ്ഞ് വിജയ് ദേവരകൊണ്ട

വിജയ് ദേവരകൊണ്ട ട്വറ്ററിലുടെയാണ് തന്റെ അനുഭവങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്
അന്ന് 500 രൂപ പോലും കൈയിലില്ല, ഇന്ന് കോടിശ്വരന്‍, എല്ലാത്തിനും അച്ഛനോട് കടപ്പാട്; അനുഭവം തുറന്ന് പറഞ്ഞ് വിജയ് ദേവരകൊണ്ട

തെലുങ്കുസിനിമയിലെ സൂപ്പര്‍ താരമാണ് വിജയ് ദേവരകൊണ്ട. അടുത്തിടെ വിജയ് ദേവരകൊണ്ടയെ നായകനാക്കി പുറത്തിറങ്ങിയ ഗീതാഗോവിന്ദം ദേശീയതലത്തില്‍ തന്നെ ശ്രദ്ധ നേടി. 29-ാം വയസില്‍ കോടിശ്വരനായി മാറിയ ഈ തെലുങ്കുപയ്യന്‍ ഇപ്പോള്‍ ഫോര്‍ബ്‌സ് മാസികയുടെ പട്ടികയിലും ഇടം നേടിയിരിക്കുകയാണ്. ഇപ്പോള്‍ കടന്നുപോയ വഴികളെ കുറിച്ച് ഓര്‍ക്കാനും തുറന്നുപറയാനും തയ്യാറായതോടെ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് നടന്‍.

വിജയ് ദേവരകൊണ്ട ട്വറ്ററിലുടെയാണ് തന്റെ അനുഭവങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. 'എനിക്ക് അന്ന് 25 വയസുളളപ്പോഴാണ് അഞ്ഞൂറു രൂപ പോലും മിനിമം ബാലന്‍സ് ഇല്ലെന്ന കാരണം പറഞ്ഞ് ആന്ധ്ര ബാങ്ക് എന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നത്. മുപ്പത് വയസിനു മുന്‍പ് 'സെറ്റില്‍' ആകാനായിരുന്നു അച്ഛന്റെ ഉപദേശം. അച്ഛനമ്മമാര്‍ ആരോഗ്യത്തോടെ ഇരിക്കുമ്പോള്‍ തന്നെ വിജയം ആഘോഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു'- തന്റെ ജീവിതാനുഭവം വിജയ് ദേവരകൊണ്ട വിവരിച്ചു.നാല് വര്‍ഷങ്ങള്‍ക്ക് ശേഷം  ഫോര്‍ബ്‌സ് മാസികയുടെ സെലിബ്രിറ്റി 100ല്‍ ഇടംനേടിയതായും വിജയ് ദേവരകൊണ്ട അഭിമാനത്തോടെ പറയുന്നു.

2011 ല്‍ പുറത്തിറങ്ങിയ നുവിളള എന്ന ചിത്രത്തിലൂടെയായിരുന്നു വിജയ് സിനിമയില്‍ വന്നത്. 2016 ല്‍ പുറത്തിറങ്ങിയ പീലി ചോപ്പുലു എന്ന ചിത്രത്തിലൂടെ താരമായി. ഗീതാഗോവിന്ദം തെലുങ്ക് സിനിമയിലെ തന്നെ മികച്ച വിജയങ്ങളില്‍ ഒന്നായി. ഭാരത് കമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിക്കുന്നത്. സംവിധായകന്‍ ക്രാന്തി മാധവനോടൊപ്പം ഒരു സിനിമയും, മൈത്രി മൂവി മേക്കേഴ്‌സിന്റെ അടുത്ത സിനിമയായ 'ഹീറോ'യുമാണ് വിജയിന്റെ പുതിയ ചിത്രങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com