ഓസ്‌കറിന് ഇത്തവണ അവതാരകരില്ല, തൊണ്ണൂറു വര്‍ഷത്തിനിടെ രണ്ടാം തവണ

പ്രമുഖ കൊമേഡിയന്‍ കെവിന്‍ ഹാര്‍ട്ട് ഓസ്‌കറിന്റെ അവതാരകസ്ഥാനത്ത് നിന്ന് പിന്‍വാങ്ങിയതോടെയാണ് ചടങ്ങില്‍ മാറ്റം വന്നത്
ഓസ്‌കറിന് ഇത്തവണ അവതാരകരില്ല, തൊണ്ണൂറു വര്‍ഷത്തിനിടെ രണ്ടാം തവണ

ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമായ ഒസ്‌കര്‍ ഇത്തവണ പ്രഖ്യാപിക്കുന്നത് അവതാരകനില്ലാതെ. ഔദ്യോഗികമായ അവതാരകനില്ലാതെയാകും ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ് നടക്കുക എന്ന് എബിസി ടെലിവിഷന്‍ എക്‌സിക്യൂട്ടീവ് വ്യക്തമാക്കി. ടെലിവിഷന്‍ അവതാരകര്‍ തന്നെയാകും പരിപാടിയ്ക്ക് അതിഥ്യമരുളുക. പ്രമുഖ കൊമേഡിയന്‍ കെവിന്‍ ഹാര്‍ട്ട് ഓസ്‌കറിന്റെ അവതാരകസ്ഥാനത്ത് നിന്ന് പിന്‍വാങ്ങിയതോടെയാണ് ചടങ്ങില്‍ മാറ്റം വന്നത്​. 

സ്വവര്‍ഗാനുരാഗത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഹാര്‍ട്ടിന്റെ മുന്‍പത്തെ ട്വീറ്റ് വിവാദമായതിന് പിന്നാലെ ഡിസംബറിലാണ് അവതാരക സ്ഥാനത്തില്‍ നിന്ന് താരം മാറിയത്. എന്നാല്‍ പകരം ഇതുവരെ ആളെ പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല പരിപാടി എങ്ങനെ അവതരിപ്പിക്കുമെന്ന് അതുവരെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. ഫെബ്രുവരി 24 നാണ് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ് നടക്കുക. 91 വര്‍ഷത്തെ ചരിത്രത്തില്‍ രണ്ടാമത്തെ തവണയാണ് അവതാരകനില്ലാതെ ചടങ്ങ് നടക്കുന്നത്. ഇതിന് മുന്‍പ് 1989 ലാണ് അവതാരകന്റെ അഭാവമുണ്ടായത്. 

Captionകെവിന്‍ ഹാര്‍ട്ട്
Captionകെവിന്‍ ഹാര്‍ട്ട്

ഹാര്‍ട് പിന്‍മാറിയതോടെയാണ് ടെലിവിഷന്‍ അവതാരകരെ വെച്ച് ചടങ്ങ് സംപ്രേക്ഷണം ചെയ്യാന്‍ എബിസി തീരുമാനിക്കുന്നത്. ചടങ്ങിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ സംഘാടകരായ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സമയന്‍സ് തീരുമാനിച്ചിട്ടുണ്ടെന്നും എബിസി എന്റര്‍ടെയ്ന്‍മെന്റ് പ്രസിഡന്റ് കാരെ ബുര്‍കെ പറഞ്ഞു. 30 മിനിറ്റ് കുറച്ച് മൂന്ന് മണിക്കൂറിലേക്ക് ചുരുക്കാമെന്നാണ് കഴിഞ്ഞ വര്‍ഷം ഉറപ്പു നല്‍കിയിരിക്കുന്നത്. 

സാധാരണ അവതാരകന്റെ തമാശരൂപത്തിലുള്ള ആത്മഗതത്തിലൂടെയാണ് ചടങ്ങിന് തുടക്കമിടുന്നത്. സെലിബ്രിറ്റികളെക്കുറിച്ചും സിനിമ ലോകത്തിന്റെ അവസ്ഥയെക്കുറിച്ചും സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളെക്കുറിച്ചുമെല്ലാം ഇതില്‍ പ്രതിപാധിക്കും. അവതാരകനില്ലാത്തതിനാല്‍ ഇത്തവണ വ്യത്യസ്തമായിട്ടായിരിക്കും പരിപാടി തുടങ്ങുക എന്നാണ് ബുര്‍കെ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com