കാമ്പസില്‍ പൊരിഞ്ഞ അടി, വകവെയ്ക്കാതെ ഷറഫുദ്ദീന്റെ ഒന്നൊന്നര വരവ്, കയ്യടി, വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th February 2019 01:29 PM |
Last Updated: 08th February 2019 01:29 PM | A+A A- |
സാധാരണ അതിഥിയായി എത്തുന്ന പരിപാടിയില്‍ അടിയുണ്ടായാല്‍ സെലിബ്രിറ്റികള്‍ എത്രയും വേഗം അവിടെ നിന്ന് രക്ഷപെടാനാണ് ശ്രമിക്കാറ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി പ്രതികരിച്ചതിലുടെ സോഷ്യല്‍മീഡിയയുടെ കയ്യടി നേടിയിരിക്കുകയാണ് നടന്‍ ഷറഫുദ്ദീന്‍.
ഷറഫുദ്ദീന്‍ അതിഥിയായി എത്തിയ കോളേജ് പരിപാടിയിലാണ് അടിയുണ്ടായത്. വിദ്യാര്‍ഥികള്‍ സംഘം തിരിഞ്ഞ് പൊരിഞ്ഞതല്ല് നടന്നു. എന്നാല്‍ ഈ അടിയും വഴക്കും ഒന്നും വകവെയ്ക്കാതെ അടിയുടെ ഇടയിലൂടെ നടന്നുവരുന്ന ഷറഫുദ്ദീന്റെ വിഡിയോയാണ് വൈറലായിരിക്കുന്നത്.
അടി ഒരു ഭാഗത്ത് നടക്കുമ്പോഴും അതൊന്നും വകവെയ്ക്കാതെ സദസിലെത്തിയ താരത്തിന് നിറകയ്യടിയോടെയാണ് മറ്റുള്ളവര്‍ സ്വീകരിച്ചത്. ഷറഫുദ്ദീന്‍ നായകനായ നീയും ഞാനും എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.