'മമ്മൂട്ടിയേക്കാള്‍ എന്റെ കഥാപാത്രങ്ങളുടെ ശരീരഭാഷ ചേരുന്നത് മോഹന്‍ലാലിന്'; മമ്മൂട്ടിയെ നായകനാക്കാത്തതില്‍ സത്യന്‍ അന്തിക്കാടിന്റെ മറുപടി

'ഒരു സബ്ജക്ട് എന്റെ മനസിലുണ്ട് മമ്മൂട്ടിയെ വച്ച് ചെയ്യാനുള്ള. ചിലപ്പോള്‍ അത് രൂപപ്പെട്ടു വന്നേക്കാം'
'മമ്മൂട്ടിയേക്കാള്‍ എന്റെ കഥാപാത്രങ്ങളുടെ ശരീരഭാഷ ചേരുന്നത് മോഹന്‍ലാലിന്'; മമ്മൂട്ടിയെ നായകനാക്കാത്തതില്‍ സത്യന്‍ അന്തിക്കാടിന്റെ മറുപടി


ലയാളികള്‍ക്ക് എന്നും മനസില്‍ സൂക്ഷിക്കാന്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യന്‍ അന്തിക്കാട്. നാടിന്റേയും നന്മയുള്ള ഒരു കൂട്ടം ആളുകളുടേയും ജീവിതം പറയുന്ന സിനിമകളില്‍ ഭൂരിഭാഗവും വന്‍ വിജയങ്ങളായിരുന്നു. പ്രത്യേകിച്ച് മോഹന്‍ന്‍ലാലിനെ നായകനാക്കി ഇറങ്ങിയ ചിത്രങ്ങള്‍. എന്നാല്‍ മമ്മൂട്ടിയെ നായകനാക്കി അധികം സിനിമകള്‍ സത്യന്‍ അന്തിക്കാട് ചെയ്തിട്ടില്ല. സൂപ്പര്‍താരവുമായി മികച്ച സുഹൃത്ത് ബന്ധമുണ്ടെങ്കിലും തന്റെ ചിത്രങ്ങളില്‍ നിന്ന് മമ്മൂട്ടിയെ മാറ്റി നിര്‍ത്തിയത് എന്തിനാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സത്യന്‍ അന്തിക്കാട്. 

തന്റെ കഥാപാത്രങ്ങളുടെ ശരീര ഭാഷ മമ്മൂട്ടിയ്ക്ക് ചേര്‍ന്നതല്ല എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. മമ്മൂട്ടിയേക്കാള്‍ മോഹന്‍ലാലിന് ആ കഥാപാത്രങ്ങള്‍ കൂടുതല്‍ ചേരും എന്നുള്ളതിനാലാണ് ലാലിലേക്ക് വന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു. 'മമ്മൂട്ടി എന്റെ വളരെ അടുത്ത സുഹൃത്താണ്. എണ്ണം കുറഞ്ഞെന്ന് മാത്രേയുള്ളൂ. ഇനിയും ചെയ്യാം മമ്മൂട്ടിയുമായിട്ട്. എന്റെ കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ ചേരുന്ന ആര്‍ട്ടിസ്റ്റുകളുടെ ഒരു ശരീരഭാഷ മമ്മൂട്ടിയുമായിട്ട് ചേര്‍ന്നിരുന്നില്ല എന്നതുകൊണ്ടാണ്. ഗാന്ധി നഗറിലെ ഗൂര്‍ഖ, സന്മനസുള്ളവര്‍ക്ക് സമാധാനത്തിലെ ഗോപാലകൃഷ്ണ പണിക്കര്‍. ഇതൊക്കെ ചോയിസ് വേറെയുണ്ടല്ലോ? മമ്മൂട്ടിയേക്കാള്‍ വേറൊരു ചോയിസ് മോഹന്‍ലാലിനുള്ളതുകൊണ്ട് ലാലിലേക്ക് വന്നു. മനപൂര്‍വം നമ്മളൊരാളെ വേണ്ടാന്നു വയ്ക്കുന്നതല്ല.' സത്യന്‍ അന്തിക്കാട് പറഞ്ഞു. 

മമ്മൂട്ടി ചെയ്താല്‍ കൊള്ളാമെന്ന് തോന്നുന്ന കഥാപാത്രം വരുമ്പോള്‍ തീര്‍ച്ചയായും അദ്ദേഹത്തിനെ നായകനാക്കി ചിത്രം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഒരു സബ്ജക്ട് എന്റെ മനസിലുണ്ട് മമ്മൂട്ടിയെ വച്ച് ചെയ്യാനുള്ള. ചിലപ്പോള്‍ അത് രൂപപ്പെട്ടു വന്നേക്കാം. എന്നെ വളരെ അത്ഭുതപ്പെടുത്തിയിട്ടുള്ള നടനാണ് മമ്മൂട്ടി. വടക്കന്‍വീരഗാഥ പോലുള്ള ചില സിനിമകളൊക്കെ കണ്ടിട്ട് ഞാന്‍ മമ്മൂട്ടിയെ നേരിട്ട് വിളിച്ചു പറഞ്ഞിട്ടുണ്ട്' സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com