സണ്ണി ലിയോണിയെ കുളത്തിലേക്ക് തളളിയിട്ടു, കൂടെ ചാടി ക്യാമറയും ( വിഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th February 2019 07:19 PM |
Last Updated: 09th February 2019 07:19 PM | A+A A- |
ബോളിവുഡ് താരം സണ്ണി ലിയോണി മലയാളത്തില്‍ നായികയായി എത്തുന്നു എന്ന വാര്‍ത്തയെ ഏറേ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീല എന്ന ചിത്രത്തില്‍ സണ്ണി ലിയോണി നായികയായി എത്തുന്നു എന്ന റിപ്പോര്‍ട്ടാണ് ചര്‍ച്ചയായത്. ഇതിനിടെ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ നിമിഷം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് സണ്ണി ലിയോണി.
സ്വിമ്മിംഗ് പൂളിനരികില്‍ നിന്ന് അണിയറപ്രവര്‍ത്തകില്‍ ചിലര്‍ക്കൊപ്പം മ്യൂസിക്കിനൊപ്പം ഡാന്‍സ് ചെയ്യുകയാണ് സണ്ണി. തമാശ രൂപേണ കൂടെയുള്ള സഹപ്രവര്‍ത്തകനെ പൂളിലേക്ക് തള്ളിയിട്ട സണ്ണിയ്ക്കും അധികം വൈകാതെ അപ്രതീക്ഷിതമായൊരു തള്ള് കിട്ടി പൂളിലേക്ക് സണ്ണി വീഴുന്നതുമാണ് വിഡിയോ.
ഞാന്‍ വിചാരിച്ച പോലെയല്ല ഈ പ്രാങ്ക് വിഡിയോ പോയതെങ്കിലും രസകരമായിരുന്നു എന്ന ശീര്‍ഷകത്തോടെയാണ് സണ്ണി വിഡിയോ പോസ്റ്റ് ചെയ്തത്. ലക്ഷകണക്കിനു ആളുകളാണ് ഈ വിഡിയോ കണ്ടത്.
ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് രംഗീല. ഫെയറി ടെയ്ല്‍ പ്രൊഡക്ഷനാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. ജോസഫ് വര്‍ഗീസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. വണ്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രം തീയേറ്ററുകളിലെത്തിക്കും.